KeralaLatest NewsNews

പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച്‌ രണ്ട് വാക്ക് പറയണം; ചെന്നിത്തലയെ വിമര്‍ശിച്ച്‌ ടിക്‌ ടോക്ക് ചെയ്‌ത ഹനാനെതിരെ സൈബര്‍ ആക്രമണം

കൊച്ചി: കോണ്‍ഗ്രസിനെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും വിമർശിച്ച ഹനാന്‍ ഹനാനിക്കെതിരെ സൈബര്‍ ആക്രമണം. റോഡരികില്‍ സ്കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റ് ഉപജീവനം നടത്തിയ ഹനാന്‍ കുറച്ചുകാലം മുന്‍പ് വാര്‍ത്തകളിലും സമൂഹമാധ്യമങ്ങളിലും നിറഞ്ഞുനിന്നിരുന്നു. ഇപ്പോൾ എന്റെ ടിക് ടോക്ക് രാഷ്ട്രീയം എന്ന ടൈറ്റിലിലാണ് ഹനാന്‍ വീഡിയോ പോസ്റ്റ് ചെയ്‌തത്‌. “ലോകം മുഴുവന്‍ എന്നെ ചവിട്ടി പുറത്താകാന്‍ നോക്കിയപോള്‍ എന്റെ കൂടെ നിന്നത് കോണ്‍ഗ്രസ് ആണ് എന്ന് കൊറോണ… അതെ പ്രതിപക്ഷ നേതാവ് ഇനിയും ഉസ്മാനെ വിളിക്കണം.. കൊറോണയെ കുറിച്ച്‌ രണ്ട് വാക്ക് പറയണം” എന്നായിരുന്നു ഹനാൻ വീഡിയോയിൽ പറഞ്ഞത്.

Read also: കോവിഡ്19: കേരളത്തിൽ സമൂഹവ്യാപനം ഉണ്ടോന്നറിയാൻ പഠനം ആരംഭിച്ചു

വയറ്റില്‍പിഴപ്പിനു വേണ്ടി നീ നാടകം കളിച്ചപ്പോള്‍ ഒരു മനസ്സായി വന്നു സപ്പോര്‍ട്ട് ചെയ്തവരാണ് ഞങ്ങള്‍. അതില്‍ ഞാന്‍ ഇപ്പോള്‍ ഖേദിക്കുന്നു എന്ന രീതിയിലുള്ള കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വരുന്നത്. ഇതിന് മറുപടിയുമായി ഹനാനും രംഗത്തെത്തി. പ്രതിപക്ഷ നേതാവ് ഇടപെട്ട് കുവൈറ്റ് മലയാളികള്‍ എനിക്ക് വീട് വെച്ച്‌ നല്‍കിയെന്നും ഒരു മൊട്ടു സൂചിയുടെ സഹായം കൊണ്ട് പോലും സഹായിച്ചവരെ ചെളി വാരി എറിയരുതെന്നും പറയുന്നവര്‍ അതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ശ്രമിച്ചോ ആരും എനിക്ക് വീട് വെച്ച്‌ തന്നിട്ടില്ല. ഞാന്‍ ഇപ്പോഴും കളമശ്ശേരിയില്‍ 5000 രൂപ മാസം നല്‍കി വാടക വീട്ടില്‍ ആണ് താമസിക്കുന്നത്. ചികിത്സാ സഹായം നല്‍കിയത് ഷൈലജ ടീച്ചറാണ്. അതു കൂടാതെ സാധാരണക്കാര്‍ നല്‍കിയ സഹായം 1.5 lakhs സന്തോഷത്തോടെ പ്രളയത്തിന് ഞാന്‍ തിരിച്ച്‌ നല്‍കിയത് രേഖയുമുണ്ടെന്നും ഹനാൻ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button