Latest NewsIndia

നാലാമത്തെ കുഞ്ഞും പെൺകുഞ്ഞ് : എരിക്കിൻ പാൽ കൊടുത്ത് കൊല്ലാൻ ശ്രമിച്ച കുഞ്ഞു മരിച്ചില്ല, അച്ഛനും അച്ഛമ്മയും ചെയ്തത്

സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ തവമണി(33) പാണ്ടിയമ്മാള്‍(57) എന്നിവരാണ് അറസ്റ്റിലായത്.

മധുര: നാലു ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ എരിക്കിന്‍പാല്‍ നല്‍കി അച്ഛനും അമ്മൂമ്മയും ചേര്‍ന്ന് കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. എന്നാൽ കുഞ്ഞു മരിച്ചില്ലെന്നറിഞ്ഞതോടെ ഇവർ കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നതായാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്. മധുര ഷോളവനത്താണ് ദാരുണ സംഭവം. കുഞ്ഞിന്റെ അമ്മ അറിയാതെയാണ് സംഭവം നടന്നതെന്നാണ് സൂചന. സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛന്‍ തവമണി(33) പാണ്ടിയമ്മാള്‍(57) എന്നിവരാണ് അറസ്റ്റിലായത്.

കുഞ്ഞ് ഉറക്കത്തില്‍ മരണപ്പെട്ടുവെന്നായിരുന്നു കുടുംബത്തിന്റെ മൊഴി. ആദ്യ ഘട്ടത്തില്‍ അന്വേഷണവുമായി സഹകരിച്ചുവെങ്കിലും തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.നാലാമത്തെ കുട്ടിയും പെണ്ണായതാണ് കൊലയ്ക്കു കാരണമെന്ന് അച്ഛന്റെ മൊഴി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് അസാധാരണ മരണമാണെന്ന് കണ്ടെത്തിയത്. കുഞ്ഞിനെ കൊല്ലാന്‍ ആദ്യം എരിക്കിന്‍ പാല്‍ വിഷം നല്‍കിയെങ്കിലും കുഞ്ഞ് അതിജീവിച്ചു. തുടര്‍ന്ന് ശ്വാസം മുട്ടിച്ചാണ് മരണം ഉറപ്പാക്കിയതെന്ന് പോലീസ് വ്യക്തമാക്കി.

ജനുവരി 30ന് ജനിച്ച കുഞ്ഞിന്റെ അകാലത്തിലുള്ള മരണം ഗ്രാമത്തില്‍ സംസാരവിഷയമായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വൈരമുരുകന്‍ – സൗമ്യ ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹം വീട്ടുവളപ്പില്‍ മറവു ചെയ്ത നിലയില്‍ കണ്ടെത്തിയത്. മധുരയില്‍ രണ്ട് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ പെണ്‍ശിശുഹത്യയാണിത്. കഴിഞ്ഞ മാര്‍ച്ചിലും ഒരു മാസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ എരിക്കിന്‍ പാല്‍ നല്‍കി കൊലപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button