Latest NewsKeralaNews

എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകള്‍ വീണ്ടും മാറ്റി

തിരുവനന്തപുരം • എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നീട്ടാൻ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പരീക്ഷകള്‍ ജൂണിൽ നടത്താന്‍ ധാരണയിലെത്തിയത്. ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും.

നേരത്തെ, എസ്എസ്എൽസി പരീക്ഷകൾ മേയ് 26, 27, 28 തീയതികളിൽ ഉച്ചകഴിഞ്ഞ് നടത്താനായിരുന്നു തീരുമാനം. മേയ് 26ന് കണക്ക്, 27ന് ഫിസിക്സ്, 28ന് കെമിസ്ട്രി എന്നിങ്ങനെയാണ് എസ്എസ്എൽസി പരീക്ഷകളുടെ ക്രമം നിശ്ചയിച്ചിരുന്നത്.

ഇതുവരെ പൂര്‍ത്തിയായ എസ്‌എസ്‌എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയവും ഇന്ന് തുടങ്ങുകയാണ്. സ്കൂളുകളിലേക്കുള്ള അഡ്മിഷനും ഇന്ന് ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button