Latest NewsIndia

ആയിരം ബസ് തയ്യാറാണ് ; സര്‍ക്കാര്‍ സമ്മതിക്കുന്നില്ലെന്ന് പറഞ്ഞ പ്രിയങ്ക കൊടുത്ത പട്ടികയില്‍ ഓട്ടോറിക്ഷകളും ഇരുചക്രവാഹനങ്ങളും

ലക്‌നൗ: കുടിയേറ്റ തൊഴിലാളികള്‍ക്കായി 1000 ബസുകള്‍ തയ്യാറാണെന്ന് അവകാശപ്പെട്ട പ്രിയങ്ക വാദ്ര ഗാന്ധിയും കോണ്‍ഗ്രസും പ്രതിസന്ധിയില്‍. യോഗി സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ആസൂത്രിത ശ്രമമാണ് യുപി സര്‍ക്കാര്‍ പൊളിച്ചടുക്കിയത് എന്നാണ് സോഷ്യൽ മീഡിയ വിമർശനം . 1000 ബസുകള്‍ അതിർത്തിയിൽ തയ്യാറാണെന്നും സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ലെന്നും ആരോപിച്ച പ്രിയങ്ക ഗാന്ധിയും സംഘവും ഇപ്പോള്‍ ബസുകള്‍ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണെന്നാണ് സൂചന.

ആയിരം ബസ്സുകള്‍ തയ്യാറാക്കാമെന്ന് അറിയിച്ചാലും സര്‍ക്കാര്‍ അനുമതി നല്‍കില്ല. സര്‍ക്കാര്‍ വിവിധ ഭാഷാ തൊഴിലാളികളെ സഹായിക്കുകയോ മറ്റുള്ളവരെ സഹായിക്കാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്നും ട്വിറ്ററില്‍ ദൃശ്യങ്ങള്‍ക്കൊപ്പം പ്രിയങ്ക കുറിച്ചിരുന്നു. ഇത് തുടര്‍ച്ചയായി ആവര്‍ത്തിച്ചു. തുടര്‍ന്നാണ് എത്രയും വേഗം ആയിരം ബസുകളുടെയും ഡ്രൈവര്‍മാരുടെയും വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറി അവിനാശ് അവാസ്ഥി പ്രിയങ്ക വദ്രക്ക് കത്തയച്ചത്.

ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ബസുകള്‍ ലക്‌നൗവില്‍ ഹാജരാക്കണമെന്ന് വ്യക്തമാക്കി പ്രിയങ്കയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് യുപി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇമെയില്‍ അയച്ചിരുന്നു. എന്നാല്‍ അതിര്‍ത്തികളില്‍ വിവിധ ഭാഷാ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ ആളില്ലാത്ത ബസുകള്‍ അയക്കുന്നത് ശരിയല്ലെന്നായിരുന്നു മറുപടി. എന്നാല്‍ അതിര്‍ത്തിയിലെത്തി ബസുകള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാരും വ്യക്തമാക്കി.

ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുന്ന സമയത്ത് സമൂഹത്തിന് യാതൊരു പ്രയോജനവും ചെയ്യാതെ വെറുതെ തീറ്റിപ്പോറ്റുന്ന ഒരു വിഭാഗമാണ് പട്ടാളം, മിലിട്ടറി പരേഡ് പോലെ കോമഡി മറ്റെന്തുണ്ട്? : സൈന്യത്തിനെതിരെ വിദ്വേഷ പരാമർശങ്ങളുമായി എസ്.ഹരീഷ്

അതിര്‍ത്തി പ്രദേശങ്ങളായ ഗാസിയാബാദിലും നോയിഡയിലും ബസുകള്‍ ക്രമീകരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. 500 ബസുകള്‍ വീതം ഇരു സ്ഥലങ്ങളിലും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും സര്‍ക്കാര്‍ സജ്ജമാക്കി. എന്നാല്‍ അതിനു കോണ്‍ഗ്രസിനു കഴിഞ്ഞില്ല. പെട്ടെന്ന് ബസുകള്‍ തയ്യാറാക്കാന്‍ കഴിയില്ലെന്നും വൈകുന്നേരം 5 മണിയോടെ തയ്യാറാക്കാമെന്നുമാണ് കോണ്‍ഗ്രസ് നല്‍കിയ മറുപടി.

‘മാഹി എന്ന് പറയാൻ ഉദ്ദേശിച്ചത് പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്’- കെ കെ ശൈലജ

എന്നാല്‍, കോണ്‍ഗ്രസ് നല്‍കിയ ബസുകളുടെ പട്ടികയില്‍ ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും സ്വകാര്യ കാറുകളും ആംബുലന്‍സും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ മാദ്ധ്യമ ഉപദേഷ്ടാവായ മൃത്യുഞ്ജയ് കുമാര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ നമ്പറുകള്‍ പുറത്തുവിട്ടാണ് അദ്ദേഹം കോണ്‍ഗ്രസിന്റെ കള്ളത്തരം തുറന്നുകാണിച്ചത്. ഇതോടെ പ്രിയങ്ക വാദ്ര ഗാന്ധിയുടേയും കോണ്‍ഗ്രസിന്റേയും രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമങ്ങളാണ് യോഗി സര്‍ക്കാര്‍ തെളിവു സഹിതം പുറത്തുവിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button