KeralaLatest News

കമ്മ്യൂണിറ്റി കിച്ചണിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ആരോപണം, സമരത്തിനിടെ നെയ്യാറ്റിന്‍കരയില്‍ സംഘര്‍ഷം

വനിതാ കൗണ്‍സിലര്‍മാരെ വനിതാ പൊലീസ് ഇല്ലാതെ അറസ്റ്റുചെയ്‌ത് നീക്കാനുള്ള എസ്.ഐ സെന്തില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ശ്രമം പ്രവര്‍ത്തകര്‍ തടഞ്ഞു.

നെയ്യാറ്റിന്‍കര: കമ്മ്യൂണിറ്റി കിച്ചണിന്റെ മറവിലുള്ള ലക്ഷങ്ങളുടെ അഴിമതി വിജിലന്‍സ് അന്വേഷിക്കണമെന്നും നെയ്യാറ്റിന്‍കര നഗരസഭാ ചെയര്‍പേഴ്സണ്‍ രാജിവയ്‌ക്കണമെന്നും ആവശ്യപ്പെട്ട് സമരം നടത്തിയ നഗരസഭയിലെ പ്രതിപക്ഷ കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി.കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ലളിത ടീച്ചര്‍,​ ഗ്രാമം പ്രവീണ്‍, എല്‍.എസ്. ഷീല, എ. സലിം,​ സുകുമാരി, അജിത എന്നിവരുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ് ഇന്നലെ രാവിലെ നഗരസഭാ ഓഫീസ് ഉപരോധിച്ചത്.

വനിതാ കൗണ്‍സിലര്‍മാരെ വനിതാ പൊലീസ് ഇല്ലാതെ അറസ്റ്റുചെയ്‌ത് നീക്കാനുള്ള എസ്.ഐ സെന്തില്‍കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ ശ്രമം പ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. ഊരുട്ടുകാലയിലെ ഭൂമിയില്‍ നിന്നും മരം മുറിച്ച്‌ കടത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുക,​ തൊഴിലുറപ്പ് ജോലികള്‍ പുനഃസ്ഥാപിക്കുക,​ തൊഴിലാളികള്‍ക്ക് 25 ദിവസത്തെ വേതനം മുന്‍കൂര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുമുന്നയിച്ചുമായിരുന്നു പ്രതിഷേധം.

പിന്നീട് വനിതാ പൊലീസ് ഉള്‍പ്പെടെ വന്‍ പൊലീസ് സംഘമെത്തി നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റുചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ ജോസ് ഫ്രാങ്ക്ളിന്‍,​ നിനോ അലക്‌സ്,​ സുബാഷ്,​ പത്മകുമാര്‍,​ പ്രതാപ് സെല്‍വരാജ്,​ അമരവിള സുദേവകുമാര്‍,​ സന്തോഷ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button