Latest NewsKeralaNews

ത​ന്നെ ഈ ​നാ​ടി​ന​റിയാം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ്യ​മാ​യി കാ​ണു​ന്ന​യാ​ള​ല്ല താ​ൻ മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം : ത​ന്നെ ഈ ​നാ​ടി​ന​റി​യാ​മെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ ആ​ദ്യ​മാ​യി കാ​ണു​ന്ന​യാ​ള​ല്ല താ​നെ​ന്നും മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. കോ​വി​ഡ് വാ​ർ​ത്താ​സ​മ്മേ​ള​നം പി​ആ​ർ ഏ​ജ​ൻ​സി​യു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ന​ട​ത്തു​ന്ന​താ​ണെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​ നൽകുകയായിരുന്നു അദ്ദേഹം. നി​ങ്ങ​ള്‍ (മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍) കു​റ​ച്ചു കാ​ല​മാ​യി​ല്ലേ ഈ ​കൈ​ലും കു​ത്തി ന​ട​ക്കു​ന്നൂ, ഞാ​നും കു​റ​ച്ചു കാ​ല​മാ​യി ഈ ​കൈ​ലും കു​ത്തി ഇ​വി​ടെ നി​ല്‍​ക്കു​ന്നു​ണ്ട്. ന​മ്മ​ള്‍ ത​മ്മി​ല്‍ ഇ​താ​ദ്യ​മാ​യി കാ​ണു​ക​യ​ല്ല. താ​ന്‍ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ മ​റ്റാ​രു​ടെ​യെ​ങ്കി​ലും ഉ​പ​ദേ​ശം തേ​ടു​ന്ന ശീ​ലം എ​നി​ക്കു​ണ്ടെ​ന്ന് സാ​മ​ന്യ​ബു​ദ്ധി​യു​ള്ള​വ​രാ​രും പ​റ​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി.

Also read : കോവിഡ് ബാധിതര്‍ രോഗം മറച്ചുവെയ്ക്കുകയോ ബോധപൂര്‍വം പരത്തുകയോ ചെയ്യുന്നവര്‍ക്ക് കനത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ 5, മലപ്പുറം 3, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, തൃശൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ എല്ലാവരും പുറത്ത് നിന്ന് വന്നവരാണ്. ഇവരില്‍ നാല് പേര്‍ വിദേശത്ത് നിന്നുമെത്തി. 8 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. ഇവരില്‍ 6 പേര്‍ മഹാരാഷ്ട്രയില്‍ നിന്നും മറ്റു രണ്ട് പേരില്‍ ഒരാള്‍ ഗുജറാത്തില്‍ നിന്നും ഒരാള്‍ തമിഴ്നാട്ടില്‍ നിന്നുമെത്തിയതാണ്. ഇന്ന് ആരും രോഗമുക്തി നേടിയില്ല. സംസ്ഥാനത്ത് ഇതുവരെ 642 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 142 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇന്ന് പുതുതായി 119 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിലവില്‍ 72,000 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നത്. ഇവരില്‍ 71,445 പേര്‍ വീടുകളിലും 455 പേര്‍ ആശുപത്രികളിലുമാണ്. ഇതുവരെ 46,958 സാംപിളുകള്‍ പരിശോധിച്ചു. ഫലം വന്നവയില്‍ 45,527 സാംപിളുകള്‍ നെഗറ്റീവാണ്. സംസ്ഥാനത്ത് നിലവില്‍ 33 ഹോട്ട് സ്പോട്ടുകള്‍ ആണുള്ളത്. കണ്ണൂരിലെ പാനൂര്‍ നഗരസഭ, മയ്യില്‍, ചൊക്ലി പഞ്ചായത്തുകള്‍, കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് ഇന്ന് പുതുതായി പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹോട്ട് സ്പോട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button