Latest NewsNewsGulfQatar

ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

ദോഹ : ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഈദ് അവധി പ്രഖ്യാപിച്ച് ഖത്തർ. പണവിനിമയ സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് കമ്പനികള്‍, ഫിനാന്‍സ്, നിക്ഷേപ കമ്പനികള്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ്‌സ് തുടങ്ങി എല്ലാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും മേയ് 24 മുതല്‍ 28 വരെ അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. ഈദ്, വാരാന്ത്യ അവധിക്ക് ശേഷം മേയ് 31 മുതലായിരിക്കും സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിക്കുക. അവധി ദിനങ്ങളില്‍ നിര്‍ബന്ധമായും എല്ലാ ധനകാര്യ സ്ഥാപനങ്ങളും അവയുടെ ശാഖകളും അടയ്ക്കണമെന്നു നിർദേശത്തിൽ പറയുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close