Latest NewsKeralaNattuvarthaNewsInternational

കൊലയാളിയായി ഉറുമ്പ്; മുറിയിൽ നിന്നും ഉറുമ്പു കടിയേറ്റ കരുനാഗപ്പള്ളി സ്വദേശിക്ക് ദാരുണ മരണം

കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

റിയാദ്; റിയാദിൽ താമസിക്കുന്ന കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഉറുമ്പു കടിയേറ്റ് മരിച്ചു,, കരുനാഗപ്പള്ളി എം നിസാമുദ്ദീന്‍ (45) ആണ് ഇന്നലെ രാത്രി എക്സിറ്റ് 28ലെ സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയില്‍ മരിച്ചത്,, രാത്രി റൂമില്‍നിന്നാണ് കറുത്ത ഉറുമ്പ് കടിച്ചത്. ഉടന്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് വിവരം.

ഏകദേശം 20 വര്‍ഷത്തിലധികമായി റിയാദിലുള്ള ഇദ്ദേഹം ബംഗ്ലഫില്‍ മിഠായിക്കട നടത്തുകയാണ്, മുഹമ്മദ് കുഞ്ഞ്- ഫാത്തിമാബി ദമ്ബതികളുടെ മകനാണ്. കുടുംബസമേതം ബഗ്ലഫിലാണ് താമസം. ഭാര്യ: റസീന. മക്കള്‍: ഇന്ത്യന്‍ എംബസി സ്‌കൂള്‍ വിദ്യാര്‍ഥികളായ മുഹമ്മദ് അമീന്‍ (10ാം ക്ലാസ്), ആദില്‍ അദ്നാന്‍ (നാലാം ക്ലാസ്). ഖബറടക്കനടപടികളുമായി ശിഹാബ് കൊട്ടുകാടും പ്രവാസി സാംസ്‌കാരികവേദി പ്രവര്‍ത്തകരും രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button