Latest NewsNewsInternational

ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ നിലപാട് കടുപ്പിച്ച് നേപ്പാള്‍; പുതിയ മാപ്പും തയ്യാറാക്കി

കാഠ്മണ്ഡു : ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ സ്വരം കടുപ്പിച്ച് നേപ്പാള്‍. ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ എന്ത് വിലകൊടുത്തും നേപ്പാൾ ഭൂപടത്തിൽ തിരികെ കൊണ്ടുവരുമെന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി ഒലി പറഞ്ഞു. അതിര്‍ത്തി തര്‍ക്കം സംബന്ധിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേയാണ് പ്രദേശങ്ങള്‍ക്ക് മേലുള്ള അവകാശം വീണ്ടും നേപ്പാള്‍ പ്രധാനമന്ത്രി ഉയര്‍ത്തിയത്.

എന്നാൽ ചൈനയുടെ ഉത്തരവിനെ തുടർന്നാകാം നേപ്പാൾ ഈ വിഷയം ഉയ‌ർത്തുന്നതെന്ന ഇന്ത്യൻ കരസേനാ മേധാവി മനോജ് നരവാനേയുടെ അഭിപ്രായത്തെയും ലിപുലേക്ക് വഴി മാനസസരോവരിലേക്കുള്ള റോഡ് ഇന്ത്യൻ പ്രതിരോധ മന്ത്രി ഉദ്ഘാടനം നടത്തിയതിനെയും ഒലി വിമർശിച്ചു

ലിംപിയാധുര, ലിപുലേഖ്, കാലാപാനി തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മൂടിവെക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ കൃത്യമായ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് പ്രദേശങ്ങളുടെ മേലുള്ള അവകാശം സ്ഥാപിച്ചെടുക്കുമെന്നും കെ.പി. ശര്‍മ ഒലി വ്യക്തമാക്കി. തര്‍ക്കപ്രദേശങ്ങളായ ലിംപിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ ഉള്‍പ്പെടുന്ന പുതിയ രാഷ്ട്രീയ ഭൂപടം നേപ്പാള്‍ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഈ ഭൂപടത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനായി നേപ്പാളിന്റെ ഭരണഘടന ഭേദഗതി ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ഇന്ത്യ ബ്രിട്ടീഷ് കോളനിയായിരുന്ന കാലത്ത് 1816ൽ അന്നത്തെ നേപ്പാൾ രാജാവും ബ്രിട്ടീഷ് ഭരണാധികാരികളും തമ്മിൽ ഒപ്പുവച്ച സുഗൗലി കരാറുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് നേപ്പാളിന്റെ അവകാശത്തിന്റെ ആധാരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button