Latest NewsNewsOmanGulf

ഗൾഫിൽ രണ്ടു പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു

മസ്‌ക്കറ്റ് : രണ്ടു പേർ കൂടി ഒമാനിൽ ചൊവ്വാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. 66ഉം 70ഉം വയസ്സുള്ള രണ്ട് സ്വദേശികളാണ് മരണപ്പെട്ടതെന്നും രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുപത്തിയൊമ്പതായി എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം 372 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 152 സ്വദേശികളും 220 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 6043ലെത്തി. രോഗ മുക്തി നേടിയവരുടെ എണ്ണം 1661 ആയി ഉയർന്നെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ബഹ്​റൈനിൽ ബുധനാഴ്ച 190 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 117 പേർ പ്രവാസി തൊഴിലാളികളാണ്​. 72 പേർക്ക്​ സമ്പർക്കത്തിലൂടെയാണ്​ രോഗം പകർന്നത്​. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 7532ആയി ഉയർന്നു. 21 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 2,964ആയി ഉയർന്നു. നിലവിൽ 4410 പേരാണ്​ ചികിത്സയിൽ ഉള്ളത്​. രാജ്യത്ത് ഇതുവരെ 12പേരാണ് മരിച്ചത്.

Also read : ഒമാനില്‍ നിന്ന് ഇന്നെത്തുന്നത് മുന്നൂറിലേറെ പ്രവാസികൾ

സൗദിയിൽ 10പ്രവാസികൾ കൂടി ബുധനാഴ്ച കോവിഡ് ബാധിച്ച് മരിച്ചു. ജിദ്ദയിൽ-7, മക്കയിൽ-3 എന്നിങ്ങനെ 33നും 95നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. 2691 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 339ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 62545ഉം ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 1844 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗ മുക്തരായവരുടെ എണ്ണം 33478ആയി ഉയർന്നു. നിലവിൽ 28728 പേരാണ് ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 276 പേര്‍ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

261 ഇ​ന്ത്യ​ക്കാ​ർ ഉൾപ്പെടെ 804പേർക്ക് കൂടി ബുധനാഴ്ച കുവൈറ്റിൽ കോവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേർ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 17,568ഉം, മ​ര​ണ​സം​ഖ്യ 124ഉം ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 204 പേ​ർ കൂടി സുഖം പ്രാപിച്ചതോടെ രോ​ഗ​മു​ക്തി നേടിയവരുടെ എണ്ണം 4,885 ആയി ഉയർന്നു. 12,559 പേ​രാ​ണ് നിലവിൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​ൽ 167 പേ​ർ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. 256,559 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റ് 339, ഹ​വ​ല്ലി ഗ​വ​ർ​ണ​റേ​റ്റ് 126, അ​ഹ്മ​ദി ഗ​വ​ർ​ണ​റേ​റ്റ് 207, ജ​ഹ്റ ഗ​വ​ർ​ണ​റേ​റ്റ് 86, കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് 46 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ കോവിഡ് ബാധിതരുടെ എണ്ണം.

Also read : ജോലി നഷ്ടപ്പെട്ട ഉൾനാടൻ മത്സ്യ, അനുബന്ധത്തൊഴിലാളികൾക്ക് സഹായം

ഖത്തറിൽ ഒരു പ്രവാസി കൂടി കോവിഡ് ബാധിച്ച് മരിച്ചു. 62 കാരനായ പ്രവാസിയാണ് ബുധനാഴ്ച മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുള്ള വ്യക്തിയാണു മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,255 പേരില്‍ നടത്തിയ പരിശോധനയില്‍ 1,491 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 37,097ഉം ആയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 6,600 ആയി ഉയര്‍ന്നു. 30,481പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 172 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ കോവിഡ് പരിശോധനക്ക് വിധേയമാകുന്നവരുടെ 1,70,437ലെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button