Latest NewsNewsInternational

അഫ്ഗാനിലെ സമാധാന ചര്‍ച്ചകളുടെ അടുത്ത ഘട്ടം ആരംഭിച്ച് അമേരിക്ക; നിർണായക വിവരങ്ങൾ പുറത്ത്

കാബൂള്‍: അഫ്ഗാനിലെ സമാധാന ചര്‍ച്ചകളുടെ അടുത്ത ഘട്ടം ആരംഭിച്ച് അമേരിക്ക. അമേരിക്കയുടെ അഫ്ഗാന്‍ പ്രത്യേക പ്രതിനിധി സല്‍മായ് ഖാലില്‍സാദും അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഖാനിയും തമ്മിലുള്ള ചര്‍ച്ചയാണ് പ്രസിഡന്റിന്റെ കാബൂളിലെ ഔദ്യോഗിക വസതിയില്‍ നടന്നത്. താലിബാനും അഫ്ഗാന്‍ സേനകളും തമ്മിലുള്ള വെടിനിര്‍ത്തല്‍ വിഷയമാണ് പ്രധാനമായും ഊന്നിയത്.

‘അമേരിക്കയുടെ ആഗ്രഹം താലിബാനും അഫ്ഗാന്‍ ഭരണകൂടവും ഒരുമിച്ചിരുന്ന് രാഷ്ട്രീയ ഭാവിയെക്കുറിച്ച്‌ ചിന്തിക്കണമെന്നതാണ്.’ ഖാലില്‍സാദ് പറഞ്ഞു.’ ഇരുരാജ്യങ്ങളും സാമാധാന ശ്രമങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വെടിനിര്‍ത്തല്‍ വിഷയമാണ് ആദ്യമായി പരിഹരിക്കേണ്ടത്. അതിനായി താലിബാനുമായി മുഖാമുഖ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ട്.’ അഫ്ഗാന്‍ വക്താവ് അറിയിച്ചു.

ALSO READ: ഇന്നലെ സർവീസ് ആരംഭിച്ച കെഎസ്ആര്‍ടിസിക്ക് നഷ്ടം 60 ലക്ഷം രൂപ; രൂക്ഷമായ പ്രതിസന്ധി തുടരുന്നു

ഫെബ്രുവരി 29നാണ് അമേരിക്കയും താലിബാനും അഫ്രാന്‍ ഭരണകൂടത്തിനൊപ്പം ദോഹയില്‍ സമാധാന കരാറില്‍ ഒപ്പുവെച്ചത്. 18 വര്‍ഷയമായി അഫ്ഗാനില്‍ നിലയുറ പ്പിച്ചുകൊണ്ട് അമേരിക്ക താലിബാന്റെ ഇസ്ലാമിക ഭീകരതക്കെതിരെ പോരാടുകയാണ്. ഇതിനിടെ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുമ്ബോഴും ഒരു മാസത്തിനിടെ മൂന്ന് സ്‌ഫോടനങ്ങലാണ് താലിബാന്‍ പിന്തുണയക്കുന്ന ഭീകരന്മാര്‍ നടത്തിയത്. അമേരിക്കയുടേയും നാറ്റോ രാജ്യങ്ങളുടേയും സംയുക്തസേനയെ 14 മാസത്തിനുള്ളില്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനിരിക്കേയാണ് ആശുപത്രികളടക്കം ആക്രമിച്ച്‌ ഇസ്ലാമിക ഭീകരസേനകള്‍ കൂട്ടക്കുരുതി നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button