Latest NewsNewsIndia

മദ്യത്തിന് ഇരട്ടിയിലേറെ വില വര്‍ധിപ്പിച്ചപ്പോള്‍ മദ്യവില്‍പ്പനയില്‍ 60% കുറവ് : കേരളത്തിലും സ്ഥിതി ഇതുതന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്

ബെംഗളൂരു: കര്‍ണാടകയില്‍ മദ്യത്തിന് ഇരട്ടിയിലേറെ വില വര്‍ധിപ്പിച്ചപ്പോള്‍ മദ്യവില്‍പ്പനയില്‍ 60% കുറവ് . കേരളത്തിലും സ്ഥിതി ഇതുതന്നെയായിരിക്കുമെന്ന് റിപ്പോര്‍ട്ട്
മദ്യ ഷോപ്പുകള്‍ വീണ്ടും തുറന്ന ആദ്യ മൂന്ന് ദിവസങ്ങളില്‍ റെക്കോര്‍ഡ് വില്‍പ്പനയായിരുന്നുവെങ്കിലും മദ്യത്തിന് ഇരട്ടിയിലേറെ വില വര്‍ധിപ്പിച്ചപ്പോള്‍ വില്‍പ്പന കുത്തനെ ഇടിയുകയായിരുന്നു.

Read Also : മലയാളത്തിന്റെ നടനവിസ്മയത്തിന് പിറന്നാള്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ : അസാധാരണത്വമായ അഭിനയമാണ് പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്നതും മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാര്‍ വില കുത്തനെ ഉയര്‍ത്തിയതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ മദ്യത്തിന്റെയും ബിയറിന്റെയും വില്‍പ്പനയില്‍ 60 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. മെയ് 6 ന് സര്‍ക്കാര്‍ നികുതി നിരക്ക് 21 ശതമാനം 31 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതിന്റെ ഫലമായി ബ്രാന്‍ഡിനെ ആശ്രയിച്ച് ചില്ലറ വില്‍പ്പന വില ഒരു കുപ്പിക്ക് 50 രൂപയില്‍ നിന്ന് 1,000 രൂപയായി ഉയര്‍ന്നു.
പബ്ബുകള്‍, ക്ലബ്ബുകള്‍, ബാറുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ പഴയ സ്റ്റോക്ക് വിറ്റഴിച്ചിട്ടും ഫലം ചെയ്യുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button