Latest NewsUAENewsGulf

യുഎഇയിൽ കാർ മോഷണം : 19 വയസുകാരനായ വിദേശി അറസ്റ്റിൽ

അജ്‌മാൻ : യുഎഇയിൽ കാർ മോഷണ കേസിൽ 19 വയസുകാരൻ അറസ്റ്റിൽ. നു ഐമിയ ഏരിയയിൽ നിന്ന് മൂന്നു കാറുകൾ മോഷ്ടിച്ച 19 വയസുള്ള ഏഷ്യക്കാരനെയാണ് അജ്മാൻ പോലീസ് അറസ്റ്റ് ചെയ്തത്. കാറുകള്‍ മോഷണം പോയ വിവരം ഉടമകള്‍ വിളിച്ചറിയിച്ചതിന് പിന്നാലെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംശയം 19 വയസുകാരനിലേക്ക് നീളുകയും, ഷാര്‍ജയിലെ ഇയാളുടെ താമസ സ്ഥലത്തുനിന്ന് പിടികൂടുകയുമായിരുന്നെന്ന് അജ്മാന്‍ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ലഫ്. കേണല്‍ അഹ്‍മദ് സഈദ് അല്‍ നുഐമി അറിയിച്ചു.

Also read : ഇന്ത്യക്കെതിരെ യുഎസ് ഉപരോധം ഏര്‍പ്പെടുത്താനുള്ള സാധ്യത നിലനില്‍ക്കുന്നതായി ഉന്നത അമേരിക്കന്‍ നയതന്ത്രജ്ഞന്‍

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. മോഷണം പോയ വാഹനങ്ങള്‍ നാല് ദിവസത്തിനകം തന്നെ ഉടമകള്‍ക്ക് കൈമാറാന്‍ സാധിച്ചു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്നും വാഹനങ്ങള്‍ അശ്രദ്ധമായി നിര്‍ത്തിയിട്ട് പോകുന്നത് ഒഴിവാക്കണമെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button