Latest NewsKeralaNews

‘വൈനുണ്ടാക്കാൻ നാട്ടുകാരുടെയും എക്സൈസിൻ്റെ അനുഗ്രഹം വേണം’; ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവ് ഒടുവിൽ എക്സൈസ് പിടിയിൽ

കൊച്ചി : വൈനുണ്ടാക്കാൻ എക്സൈസിൻ്റെ അനുഗ്രഹം വേണമെന്ന് പറഞ്ഞ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ട യുവാവ് എക്സൈസ് പിടിയിലായി. അങ്കമാലി കിടങ്ങൂർ സ്വദേശിയായ ഷിജോയാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ട് പിടിയിലായത്.

“വൈഫ് ഹൗസിലെ പൈനാപ്പിൾ കൃഷി ഒരു ലോഡ് ഇറക്കി ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു ഏവരുടെയും എക്സൈസ് കാരുടെയും അനുഗ്രഹം വേണം,” എന്നായിരുന്നു ഷിജോയുടെ ഫെയ്സ്ബുക്കിൽ കുറിച്ചത്. കഷണങ്ങളാക്കിയ പൈനാപ്പിളും വൈൻ തയാറാക്കാനുള്ള ഭരണിയും ഉൾപ്പെടുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്.

പോസ്റ്റ് വൈറലായതോടെ സംഭവം എക്സൈസിൻ്റെ കയ്യിലുമെത്തി. അനുഗ്രഹം തേടിയ ആളെ അന്വേഷിച്ച് എക്സൈസ് സംഘം നേരിട്ടെത്തി. തുടർന്ന് നടത്തിയ റെയ്ഡിൽ വൈനിനായി തയാറാക്കിയ അഞ്ചു ലിറ്റർ വാഷും കണ്ടെത്തിയിട്ടുണ്ട്. യുവാവിനെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button