Latest NewsNewsInternational

പാക്കിസ്ഥാനിലെ വിമാനാപകടം; മരണം 97 ആയി

കറാച്ചി: പാക്കിസ്ഥാൻ കറാച്ചിയിൽ നടന്ന വിമാനാപകടത്തിൽ മരണ സംഖ്യ ഉയരുന്നു. ഇതുവരെ മരണം 97 ആയി.കറാച്ചിയിൽ ഇന്നലെ പാക് ഇന്‍റര്‍നാഷണല്‍ എയർലൈൻസ് വിമാനം ആണ് തകർന്നത്. മരിച്ച 19 പേരെ തിരിച്ചറിഞ്ഞു. രക്ഷപ്പെട്ടത് രണ്ടുപേര്‍ മാത്രമാണ്. ലാഹോറിൽ നിന്നുള്ള വിമാനത്തിൽ 91 യാത്രക്കാരടക്കം 99 പേരുണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചു.

ALSO READ: ലണ്ടനിൽ ലക്ഷക്കണക്കിന് ആളുകളിൽ കോവിഡിനെ ചെറുക്കുന്ന ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി

നിരവധി കെട്ടിടങ്ങൾ തകർന്നു. 11 നാട്ടുകാർക്കും പരിക്കേറ്റു. തകർന്നു വീഴുന്നതിന് മുമ്പ് മൂന്ന് തവണ ലാന്‍റിങ്ങിന് ശ്രമിച്ചതായി രക്ഷപ്പെട്ടവർ പറഞ്ഞു. പൈലറ്റ് അയച്ച അവസാന സന്ദേശത്തിൽ എൻജിൻ തകരാർ സംഭവിച്ചെന്ന് പറഞ്ഞതായി പാക് സർക്കാർ അറിയിച്ചു. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button