Latest NewsIndiaInternational

ഇന്ത്യ ഇസ്ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് പാകിസ്ഥാന്‍, വിമര്‍ശനങ്ങളുടെ മുനയൊടിച്ച്‌ ചുട്ട മറുപടിയുമായി മാലിദ്വീപ്

ഐക്യരാഷ്ട്രസംഘടനയിലെ പാക് സഭാംഗമായ മുനീര്‍ അക്രമാണ് ഇന്ത്യയ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്.

ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കൗണ്‍സില്‍ യോഗത്തില്‍, ഇന്ത്യയ്ക്കെതിരെ പാകിസ്ഥാനുയര്‍ത്തിയ വിമര്‍ശനങ്ങളുടെ മുനയൊടിച്ച്‌ മാലിദ്വീപ്.വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യത്ത് ഇസ്‌ലാമോഫോബിയ വളര്‍ത്തുന്നുവെന്ന് പാകിസ്ഥാന്‍ ആരോപിച്ചു. ഐക്യരാഷ്ട്രസംഘടനയിലെ പാക് സഭാംഗമായ മുനീര്‍ അക്രമാണ് ഇന്ത്യയ്ക്കെതിരെ ആരോപണവുമായി രംഗത്തുവന്നത്.

പക്ഷേ, ഇസ്‌ലാമിക രാജ്യമാണെങ്കിലും ഇന്ത്യയെ ശക്തമായി പ്രതിരോധിച്ചു കൊണ്ട് മാലിദീപ് രംഗത്തെത്തിയത് പാകിസ്ഥാന് തിരിച്ചടിയായി.മാലിദ്വീപ് സ്വാതന്ത്ര്യം നേടിയ വര്‍ഷമായ 1965 മുതല്‍ മാലിദ്വീപിനെ ഒരു രാഷ്ട്രമായി അംഗീകരിക്കുകയും, അവരുമായി ശക്തമായ ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അന്നുതൊട്ട് ഇന്നുവരെ ഉള്ള ഭരണാധികാരികള്‍ എല്ലാം മാലിദ്വീപുമായി ഊഷ്മളമായ ബന്ധം തന്നെയാണ് നില നിര്‍ത്തിയിരുന്നത്.

വംശീയാധിക്ഷേപവും വിവേചനവും, പശ്ചിമ ബംഗാളിലെ നൂറുകണക്കിന് നഴ്സുമാർ ജോലി രാജി വച്ചു സ്വദേശത്തേക്ക് മടങ്ങുന്നു

‘200 മില്യന്‍ മുസ്ലിങ്ങള്‍ അധിവസിക്കുന്ന ബൃഹത്തായൊരു രാജ്യമാണ് ഇന്ത്യ. അതുകൊണ്ടു തന്നെ പാകിസ്ഥാന്റെ പ്രസ്താവന വസ്തുതാപരമായി തെറ്റാണ്.സമൂഹ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രം അടിസ്ഥാനമാക്കി ഒരു രാജ്യത്തെ വിലയിരുത്തരുത്.’ എന്നായിരുന്നു മാലിദ്വീപിന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button