Latest NewsNewsInternational

അവസാന നിമിഷത്തിലെ മാറ്റം : മരണത്തില്‍ നിന്ന് രക്ഷപ്പെട്ട് പാക്‌ എയര്‍ ഹോസ്റ്റസ്

കറാച്ചി • ഡ്യൂട്ടി റോസ്റ്ററിലെ മാറ്റം മൂലം മരണത്തില്‍ നിന്ന് രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് പാക്കിസ്ഥാന്‍ എയര്‍ലൈന്‍സ് എയര്‍ ഹോസ്റ്റസ് മദിഹ ഇറാം. കറാച്ചി വിമാനത്താവളത്തിന് സമീപം 91 യാത്രക്കാരും ഏഴ് ജീവനക്കാരുമായി തകര്‍ന്നുവീണ പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പി‌എ‌എ) വിമാനത്തിൽ പറക്കേണ്ട എയർ ഹോസ്റ്റസ് മദിഹ ഇറാമിന്റെ ജീവൻ രക്ഷിച്ചത് അവസന നിമിഷത്തിലെ ഡ്യൂട്ടി റോസ്റ്ററിലെ മാറ്റമാണ്.

മദിഹ ഇറാം വിമാനത്തിൽ ഡ്യൂട്ടിക്ക് പോകേണ്ടതായിരുന്നുവെങ്കിലും ഡ്യൂട്ടി റോസ്റ്ററിലെ മാറ്റം കാരണം അവർ പോയില്ല. മദിഹ ഇറാമിന് പകരം എയർ ഹോസ്റ്റസ് ആനം മക്സൂദിനെയാണ് വിമാനത്തിൽ അയച്ചതെന്ന് പി‌എ‌എ വൃത്തങ്ങൾ അറിയിച്ചു. വിമാനാപകടത്തിൽ അനാം മക്സൂദ് മരിച്ചു.

ലാന്‍ഡിംഗിന് തൊട്ടുമുന്‍പാണ് കറാച്ചിയിലെ റെസിഡൻഷ്യൽ ഏരിയയിൽ പി‌എ‌എ പാസഞ്ചർ വിമാനം തകര്‍ന്നുവീണത്. വിമാനത്തിൽ 91 യാത്രക്കാരും ഏഴ് ജോലിക്കാരുമാണ് ഉണ്ടായിരുന്നത്. ലാഹോറില്‍ നിന്നും കറാച്ചിയിലേക്ക് വരികയായിരുന്നു എയര്‍ബസ് എ 320 വിമാനം.

shortlink

Post Your Comments


Back to top button