KeralaLatest NewsNews

മാസ്ക് നി‍ര്‍ബന്ധം : എസ്എസ്എൽസി-പ്ലസ് ടു പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളിൽ അള്‍മാറാട്ടത്തിന് സാധ്യതയെന്ന് അധ്യാപകർ

തിരുവനന്തപുരം : സംസ്ഥാനത്ത് മാസ്ക് ധരിക്കണമെന്ന് നി‍ര്‍ബന്ധമുള്ളതിനാല്‍ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികളിൽ അള്‍മാറാട്ടത്തിന് സാധ്യതയെന്ന് അധ്യാപകർ. എസ്എസ്എല്‍സി – പ്ലസ് ടു പരീക്ഷക്ക് സെന്റർ മാറിയെത്തുന്ന വിദ്യാര്‍ത്ഥികളെ തിരിച്ചറിയാന്‍ സര്‍ക്കാര്‍ പ്രത്യേക മാർഗനിർദ്ദേശം പുറപ്പെടുവിക്കണമെന്നും വിവിധ അധ്യാപക സംഘടനകള്‍ പറയുന്നു. വിവരം വിദ്യാഭ്യാസമന്ത്രിയെ സംഘടനകള്‍ ഈ കാര്യം അറിയിച്ചു

12000ത്തിലധികം വിദ്യാർത്ഥികളാണ് സംസ്ഥാനത്ത് ഹയർ സെക്കണ്ടറി, എസ്എസ്എൽസി വിഭാഗങ്ങളിൽ സ്കൂള്‍ മാറി പരിക്ഷയെഴുതാന്‍ തയാറെടുക്കുന്നത്. ഈ കുട്ടികളിലാരും പരീക്ഷാ സെന്‍ററിലുള്ള അധ്യാപകർക്ക് പരിചിതരല്ല. ഇവരെല്ലാം മാസ്ക് ധരിച്ച് വിദ്യാലയത്തിലെത്തുന്നതിനാൽ, ആള്‍മാറാട്ടം നടന്നാല്‍ പോലും കണ്ടെത്തുക പ്രയാസമെന്നാണ് അധ്യാപകര്‍ പറയുന്നത്.

ഇത്തരം കുട്ടികളെ തിരിച്ചറിയാനുള്ള മാർഗനിർദ്ദേശങ്ങള്‍ വിദ്യഭ്യാസവകുപ്പ് പുറപ്പെടുവിക്കണമെന്നാണ് അധ്യാപകരുടെ ആവശ്യം. എന്നാൽ സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കാത്ത സാഹചര്യത്തില്‍ ആള്‍മാറാട്ടം നടന്നാല്‍ അധ്യാപകര്‍ ഉത്തരവാദികളായിരിക്കില്ലെന്നും ഇവർ പറയുന്നു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button