KeralaLatest NewsNews

ഇടതുമുന്നണി തുടർച്ചയായി കേരളം ഭരിക്കും; ഇടതുമുന്നണിയുടെ അടിത്തറ വികസിക്കുകയാണ്;- മന്ത്രി ഇ.പി ജയരാജൻ

തിരുവനന്തപുരം: ഇടതുമുന്നണിയുടെ അടിത്തറ വികസിക്കുകയാണെന്നും ഇടതുമുന്നണി തുടർച്ചയായി കേരളം ഭരിക്കുമെന്നും മന്ത്രി ഇ.പി ജയരാജൻ. സംസ്ഥാനത്ത് ഒരു തുടർ ഗവൺമെന്റ് ഉണ്ടാകാൻ പോകുന്നു. അത് യുഡിഎഫിനെ ഭയപ്പെടുത്തുകയാണ്. അതോടെ യുഡിഎഫ് ഇല്ലാതാകും. അത്തരം രാഷ്ട്രീയ സാഹചര്യത്തിലേക്കാണ് കേരളം നീങ്ങുന്നത്. ഈ അഞ്ചുവർഷം മാത്രമല്ല, പിന്നീടും ഈ ഗവൺമെന്റിന് തുടർച്ചയുണ്ടാകും.

എന്നാൽ, എല്ലാത്തിനേയും അലങ്കോലപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. ജനം ഇടതുമുന്നണിക്കൊപ്പമാണ്. യുഡിഎഫ് അനുദിനം ദുർബലപ്പെടുകയാണെന്നും യുഡിഎഫിൽ നിന്ന് കൂടുതൽ പേർ ഇടതുമുന്നണിയിലേക്കെത്തുമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

യുഡിഎഫിന് പഴയപോലുള്ള മുന്നണിയായി നിലനിൽക്കാനാകില്ല. അവർ എല്ലും തോലുമായി മാറും. ഇപ്പോൾ കക്ഷികൾ ആരെങ്കിലും വരുമെന്ന് പറയുന്നില്ല. പക്ഷേ, അവർക്കൊപ്പമുള്ള അണികൾ‌ വലിയതോതിൽ എൽഡിഎഫിലേക്ക് വരും. പി.ജെ.ജോസഫ് സർക്കാരിനെപ്പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദിയുണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു.

സർക്കാർ ജീവനക്കാരോട് ആറു ദിവസത്തെ ശമ്പളം ആവശ്യപ്പെട്ടപ്പോൾ പ്രതിപക്ഷം ഹൈക്കോടതിയിൽ പോയി. ജനക്ഷേമ പദ്ധതികളും ദുരാതാശ്വാസ പ്രവർത്തനങ്ങളും തടസ്സപ്പെടുത്തി കേരളത്തെ തകർക്കാനായിരുന്നു പ്രതിപക്ഷത്തിന്റെ ശ്രമം .പ്രളയകാലത്തു ചെയ്തതു തന്നെ ഇപ്പോഴും ചെയ്യുന്നു. ജനങ്ങൾക്കെതിരേയാണ് പ്രതിപക്ഷത്തിന്റെ യുദ്ധം. ജനങ്ങൾ‌ യുഡിഎഫിനെ കൈവിടുന്നു. യുഡിഎഫ് തകരുന്നു. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് എന്തൊക്കെയോ വിളിച്ചു പറയുന്നത്. അതുകൊണ്ട് അവർ രക്ഷപ്പെടില്ലെന്നു മാത്രമല്ല, കൂടുതൽ അപകടത്തിലേക്ക് പോകും.

ALSO READ: കിളികളെ പരിപാലിക്കുന്ന നന്മയുള്ള മനുഷ്യനാണ് സൂരജ്; അങ്ങനെയുള്ളവൻ എങ്ങനെ ഉത്രയെ കരിമൂർഖനെക്കൊണ്ട് കടിപ്പിക്കും? ഇത് കള്ളക്കേസെന്ന് സൂരജിന്റെ അമ്മ

തെരഞ്ഞെടുപ്പ്കാലത്ത് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റാൻ ഈ സർക്കാരിനായി. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ പറഞ്ഞ കാര്യങ്ങളിൽ ഭൂരിഭാഗവും നിറവേറ്റാനായി. രണ്ടു പ്രളയങ്ങളും നിപയും ഇപ്പോൾ കോവിഡും മുന്നേറ്റത്തെ തടസ്സപ്പെടുത്തി. ഇവയെ അതിജീവിച്ച് മുന്നോട്ടു പോകാനാണ് ശ്രമം. ജനങ്ങളെ ഉൾപ്പെടുത്തി, അവരുടെ സഹകരണത്തോടെയായിരുന്നു അതിജീവനം. ജയരാജൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button