Latest NewsKeralaNews

നിർമാണം പുരോഗമിക്കുന്ന പാലത്തിൽ കമ്പനി ജീവനക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍ ; ദുരൂഹതയെന്ന് ബന്ധുക്കള്‍

കൊച്ചി : കുണ്ടന്നൂര്‍ മേല്‍പ്പാലത്തില്‍ നിര്‍മാണ കമ്പനി ജീവനക്കാരനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുന്നത്തുനാട് സ്വദേശി ഷിബിയെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നിർമാണം പുരോഗമിക്കുന്ന പാലത്തിലെ കമ്പിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.

സാമ്പത്തിക ബുദ്ധിമുട്ടാകാം മരണം കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button