Latest NewsNewsGulfOman

മാസ്‌ക് നിർബന്ധമാക്കി ഗൾഫ് രാജ്യം, നിയമം ലംഘിച്ചാൽ കർശന നടപടി

മസ്‌ക്കറ്റ് : കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് മാസ്‌ക് നിർബന്ധമാക്കി ഒമാൻ. പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും വാഹനങ്ങളിലും മാത്രമല്ല വീടിനു പുറത്തിറങ്ങുമ്പോഴും മാസ്ക് ധരിക്കണം. നിയമം ലംഘിച്ചാൽ പിഴയടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നു പോലീസ് മുന്നറിയിപ്പ് നൽകി. മാസ്ക് ധരിക്കാതിരുന്നാൽ 20 റിയാൽ പിഴ വിധിക്കും. ഴ. കുറ്റം ആവർത്തിച്ചാൽ 40 റിയാൽ ആയിരിക്കും പിഴ.

Also read :ആശുപത്രി അധികൃതര്‍ നൽകിയത് ഉപയോഗിച്ച പി.പി.ഇ കിറ്റുകള്‍: കോവിഡ് ബാധിച്ച്‌ മരിച്ച മലയാളി നഴ്‌സിന്റെ മകന്‍ ആരോപണവുമായി രംഗത്ത്

ഒറ്റയ്ക്കു ഡ്രൈവ് ചെയ്യുമ്പോൾ മാസ്ക് വേണമെന്നില്ല. കുടുംബാംഗങ്ങൾ ഒരുമിച്ചു യാത്ര ചെയ്യുമ്പോഴും മാസ്ക് വേണ്ട. എന്നാൽ വാഹനത്തിനു പുറത്തിറങ്ങുമ്പോൾ നിർബന്ധമായും ധരിക്കണം. ഒരുതരത്തിലുമുള്ള ഒത്തുചേരലും അനുവദിക്കില്ലെന്നു അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button