KeralaLatest NewsNews

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് മുതല്‍

തിരുവനന്തപുരം : രണ്ടുമാസത്തെ അനിശ്ചിതത്വത്തിനുശേഷം സംസ്ഥാനത്ത് മാറ്റിവെച്ച എസ്എസ്എൽസി-ഹയർ സെക്കണ്ടറി പരീക്ഷകൾ ഇന്ന് തുടങ്ങും. സ്കൂളുകളിൽ ആരോഗ്യപ്രവർത്തകർക്കൊപ്പം പുറത്ത് പൊലീസിനെയും വിന്യസിക്കും. രാവിലെ വിഎച്ച്എസ്‍സി പരീക്ഷയും ഉച്ചക്ക് ശേഷം ‍എസ്എൽസി പരീക്ഷയുമാണ്.

പൊതുഗതാഗതത്തിന് പരിമിതികളുള്ളതിനാൽ സ്‌കൂൾബസുകളും കെ.എസ്.ആർ.ടി.സി. ബസുകളും സ്‌കൂൾ അധികൃതരുടെ ആവശ്യപ്രകാരം ഒരുക്കിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങളും അനുവദിക്കും.
വിദ്യാർത്ഥികൾ വീട്ടിൽ നിന്നിറങ്ങി പരീക്ഷ എഴുതി തിരിച്ചുപോകുന്നത് വരെ കർശന സുരക്ഷാ മുൻകരുതലുണ്ടാകും. മാസക്ക് നിർബന്ധം, സ്കൂളിന് മുന്നിൽ കൈകൾ അണുവിമുക്തമാക്കും. ഒരു ഹാളിൽ പരമാവധി 20 കുട്ടികൾ മാത്രം.

രോഗലക്ഷണങ്ങളുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്നവരെയും പ്രത്യേകം ഇരിപ്പിടം ഒരുക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button