Latest NewsNewsIndia

വിമാനയാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു: സഹയാത്രികരോട് ക്വാറന്റീനിൽ പോകാൻ നിർദേശം

ചെന്നൈ: ആഭ്യന്തര വിമാന യാത്രക്കാരന് കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോയ വിമാനയാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇന്റിഗോ എയർലൈൻസിലാണ് യുവാവ് യാത്ര ചെയ്തത്. രോഗലക്ഷണങ്ങൾ ഒന്നും ഇയാൾ പ്രകടിപ്പിച്ചിരുന്നില്ല. ഇതോടെ സഹയാത്രികരോടും വിമാനത്തിലെ ജീവനക്കാരോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ച ശേഷമുള്ള ആദ്യ കോവിഡ് കേസാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button