Latest NewsNewsIndia

മുംബൈയിൽ കോവിഡ് ചികിത്സ കിട്ടാതെ മലയാളി മരിച്ചു

മുംബൈ : മുംബൈയിൽ കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മലയാളി മരിച്ചു. ഇദ്ദേഹത്തിന്റെ  മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് 9 മണിക്കൂർ. മുംബൈയിലെ വീട്ടിൽ മരിച്ച കാന്തിവ്‍ലി ഠാക്കൂർ കോംപ്ലക്സ് ഓം സിദ്ധിവിനായക് കോംപ്ലക്സിൽ താമസിക്കുന്ന മല്ലപ്പള്ളി പാടിമൺ കുറിച്ചിയിൽ ഈന്തനോലിക്കൽ മത്തായി വർഗീസിന്റെ (രാജു– 56) മൃതദേഹം അധികൃതർ ഏറ്റെടുക്കാതിരുന്നതിനാലാണ് ഭാര്യ ഏലിയാമ്മ രാവിലെ മുതൽ സഹായാഭ്യർഥന നടത്തി കാത്തിരിക്കേണ്ടി വന്നത്.

സഹായത്തിന് അഭ്യർത്ഥിച്ചവരെല്ലാം രോ​ഗം ഭയന്ന് മാറിനിൽക്കുകയാണ് ചെയ്തത്. ഒടുവിൽ മലയാളി സംഘടനാ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്നാണ് വൈകിട്ട് മുനിസിപ്പാലിറ്റി അധികൃതർ എത്തി മൃതദേഹം സംസ്കരിച്ചത്. ഇവർക്ക് മക്കളില്ല. പവെയ് റിനൈസെൻസ് ഹോട്ടലിൽ എക്സിക്യൂട്ടീവ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു മത്തായി വർ​ഗീസ്.

അലർജിയെ തുടർന്ന് ഒരാഴ്ച മുമ്പാണ് കോവിഡ് പരിശോധന നടത്തിയത്. തുടർന്ന് അന്ധേരി സെവൻ ഹിൽസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിത ​ഗുരുതരമാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ മടക്കി അയക്കുകയായിരുന്നു. കോവിഡ് ബാധിച്ച് മുംബൈയിൽ മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഇദ്ദേഹം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button