KeralaLatest NewsNews

പണം കൊടുത്തുള്ള ക്വാറന്റൈൻ; പ്രവാസികൾ അവിടെ കിടന്ന് മരിക്കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണവും ജനങ്ങളുടെ സംഭാവനയും പിന്നെ എന്തിനാണ്

മലപ്പുറം: പണം കൊടുത്തുള്ള ക്വാറന്റൈൻ സംവിധാനം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിമർശനവുമായി പി.കെ.കുഞ്ഞാലിക്കുട്ടി. വിമാനടിക്കറ്റിന് പണം പിരിച്ചു വരുന്നവര്‍ എങ്ങനെ ക്വാറന്റീന് പണം നല്‍കുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. ചോദിച്ചു. കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പണവും ജനങ്ങളുടെ സംഭാവനയും പിന്നെ എന്തിനാണ്. ആരും വരാതാവുമെന്നും അവിടെ കിടന്ന് മരിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം, സർക്കാർ തീരുമാനം കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടെന്ന് കെ.വി.അബ്ദുല്‍ഖാദര്‍ എംഎല്‍എ പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവര്‍ ക്വാറൻറീൻ സൗകര്യങ്ങൾക്ക് പണം നൽകണമെന്ന കേരളത്തിന്റെ തീരുമാനം പിൻവലിക്കണമെന്ന് ഗൾഫിലെ പ്രവാസി മലയാളികൾ ഒന്നടങ്കം ആവശ്യപ്പെടുകയാണ്. ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായി നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഇരുട്ടടിയാണ് തീരുമാനമെന്നാണ് പ്രവാസികളുടെ പ്രതികരണം. അര്‍ഹതപ്പെട്ടവര്‍ക്കെങ്കിലും സൗജന്യസേവനമൊരുക്കണമെന്നാണ് അഭ്യര്‍ഥന.

shortlink

Related Articles

Post Your Comments

Related Articles


Back to top button