Latest NewsNewsGulfOman

ഒമാനിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി മരിച്ചു : രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി കൂടി ബുധനാഴ്ച മരിച്ചു. 67 വയസുകാരനാണ് മരണപ്പെട്ടത്. 255 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതിൽ 89 പേർ വിദേശികളാണ്​. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38ഉം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 8373ഉം ആയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ മുക്തി നേടിയവരുടെ എണ്ണം 2177 ആയി ഉയർന്നു. 6158 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്. പുതിയ രോഗികളിൽ 136 പേരും മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കത്ത്​ ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 6307 ആയി. ഇവിടെ 1154 പേർക്ക്​ അസുഖം സുഖപ്പെട്ടു. രാജ്യത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ടവരിൽ രണ്ട്​ മലയാളികളടക്കം 23 പേർ പ്രവാസികളും 15 പേർ സ്വദേശികളുമാണ്​.

കുവൈറ്റിൽ 165 ഇന്ത്യക്കാർ ഉൾപ്പെടെ 692 പേർക്ക് കൂടി ബുധനാഴ്ച്ച കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 23267ഉം, മരിച്ചവരുടെ എണ്ണം 175ഉം ആയി. കോവിഡ് സ്ഥിരീകരിച്ച ആകെ ഇന്ത്യക്കാരുടെ എണ്ണം 7395 ആയി. ബുധനാഴ്ച രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 197 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 86 പേർക്കും അഹമ്മദിയിൽ നിന്നുള്ള 191 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 72 പേർക്കും ജഹറയിൽ നിന്നുള്ള 146 പേർക്കും കോവിഡ് സ്ഥിരീകരിച്ചു.

Also read : മുംബൈയില്‍ നിന്നെത്തിയ ശ്രമിക് ട്രെയിനില്‍ രണ്ട് തൊഴിലാളികൾ മരിച്ച നിലയില്‍

സൗദിയിൽ 14പേർ കൂടി കോവിഡ് ബാധിച്ച് ബുധനാഴ്ച്ച മരിച്ചു. നാലു പേർ മക്കയിലും ഏഴുപേർ ജിദ്ദയിലും രണ്ടുപേർ റിയാദിലും ഒരാൾ മദീനയിലുമാണ് മരിച്ചത്. പുതുതായി 1815 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 425ഉം, രോഗം ബാധിച്ചവരുടെ എണ്ണം 78541ഉം ആയതായി അധികൃതർ അറിയിച്ചു. അതേസമയം രോഗമുക്തരാകുന്നവരുടെ ദിനംപ്രതി വർദ്ധിക്കുന്നത് ഏറെ ആശ്വാസമാണ്. 2572 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 51022 ആയി ഉയർന്നു.

ഖത്തറില്‍ രണ്ടു പേര്‍ കൂടി കോവിഡ് ബാധിച്ച് ബുധനാഴ്ച മരിച്ചു. 75,68 വയസ്സുള്ളവരാണ് മരണമടഞ്ഞത്. ഇവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. 24 മണിക്കൂറിനിടെ 1748 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 30ഉം, ആകെ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ 48,947ഉം ആയി. പുതിയ രോഗികളില്‍ കൂടുതലും പ്രവാസികള്‍ തന്നെയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1439 പേര്‍ കൂടി സുഖം പ്രാപിച്ചപ്പോൾ രോഗമുക്തരായവരുടെ എണ്ണം 13,283 ആയി ഉയർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button