KeralaLatest NewsNews

കൊല്ലം ജില്ലയില്‍ ഒരു കോവിഡ് പോസിറ്റീവ് കൂടി

കൊല്ലം • ജില്ലയില്‍ ഇന്നലെ(മെയ് 28) ഒരാള്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. തലവൂര്‍ ആവണീശ്വരം സ്വദേശിയായ 54 വയസുള്ള സ്ത്രീ (ജ46) ഗുജറാത്ത് ഗാന്ധി നഗറില്‍ നിന്നും 02432 നമ്പര്‍ രാജധാനി എക്‌സ്പ്രസില്‍ മെയ് 19 ന് തിരുവനന്തപുരത്ത് എത്തി. ബി1 കംപാര്‍ട്‌മെന്റില്‍ 11 മുതല്‍ 14 വരെയുള്ള സീറ്റില്‍ മകനും എറണാകുളം സ്വദേശികളായ രണ്ടു സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് യാത്ര ചെയ്തത്. തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര സിവില്‍ സ്റ്റേഷന്‍ വരെ പ്രത്യേക കെ എസ് ആര്‍ ടി സി ബസില്‍ എത്തി തുടര്‍ന്ന് ആംബുലന്‍സില്‍ വീട്ടിലെത്തിയ ഇവര്‍ ഗൃഹനിരീക്ഷണത്തില്‍ തുടരുകയുമായിരുന്നു. മെയ് 25 ന് രോഗലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് പുനലൂര്‍ താലൂക്കാശുപത്രയില്‍ സാമ്പിള്‍ എടുക്കുകയും തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലേയ്ക്ക് അയയ്കയും ചെയ്തു. രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതോടെ നിലവില്‍ 23 പേരാണ് രോഗം സ്ഥിരീകരിച്ച് പരിചരണത്തിലുള്ളത്. 23 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

കോവിഡ് 19 സ്ഥിതിവിവരം.

വിദഗ്ധ പരിശോധനയ്ക്ക് അയച്ച 3,336 സാമ്പിളുകളില്‍ 73 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്നതില്‍ 3,189 എണ്ണം നെഗറ്റീവാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button