Latest NewsIndia

‘വേദനിലയം സ്മാരകമാക്കില്ല , പകരം..​’ ദീപ ജയകുമാര്‍ പ്രതികരിക്കുന്നു

സ്​​മാ​ര​ക​മാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അ​നാ​വ​ശ്യ​വും പൊ​തു​പ​ണ ധൂ​ര്‍​ത്താ​ണെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ട​തും ദീ​പ ചൂ​ണ്ടി​ക്കാ​ട്ടി.

ചെ​ന്നൈ: തമിഴ്​നാട്​ മു​ന്‍ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത താ​മ​സി​ച്ചി​രു​ന്ന വേ​ദ​നി​ല​യം സ്​​മാ​ര​ക മ​ന്ദി​ര​മാ​ക്കി​ല്ലെ​ന്നും കു​ടും​ബ വ​സ​തി​യാ​യി നി​ല​നി​ര്‍​ത്തു​മെ​ന്നും ദീ​പ​ജ​യ​കു​മാ​ര്‍. ഹൈ​കോ​ട​തി​വി​ധി​യോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. പോ​യ​സ്​​ഗാ​ര്‍​ഡ​ന്‍ വ​സ​തി സ്​​മാ​ര​ക​മാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​റി​ന്റെ നീ​ക്ക​ത്തെ തു​ട​ക്കം മു​ത​ലെ താ​ന്‍ എ​തി​ര്‍​ത്തി​രു​ന്നു. സ്​​മാ​ര​ക​മാ​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം അ​നാ​വ​ശ്യ​വും പൊ​തു​പ​ണ ധൂ​ര്‍​ത്താ​ണെ​ന്നും കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ട​തും ദീ​പ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​പ്പോ​ഴ​ത്തെ അ​ണ്ണാ ഡി.​എം.​കെ സ​ർ​ക്കാ​ർ എ​പ്പോ​ഴും നി​ല​നി​ൽ​ക്കു​മെ​ന്ന്​ പ​റ​യാ​നാ​വി​ല്ല. വേ​ദ​നി​ല​യ​ത്തി​ന്റെ ഒ​രു ഭാ​ഗം സ്​​മാ​ര​ക​വും ബാ​ക്കി​യു​ള്ള കെ​ട്ടി​ടം ത​മി​ഴ്​​നാ​ട്​ മു​ഖ്യ​മ​ന്ത്രി​യു​ടെ ഔദ്യോ​ഗി​ക വ​സ​തി​യാ​ക്കാ​മെ​ന്ന കോ​ട​തി നി​ര്‍​ദേ​ശം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ദീ​പ വ്യ​ക്ത​മാ​ക്കി.

അലിഗഡ് കലാപത്തിന് നേതൃത്വം നൽകിയ രണ്ട് പേർ അറസ്റ്റിൽ

മൂ​ന്നു​വ​ർ​ഷ​ത്തെ നി​യ​മ​യു​ദ്ധ​ത്തി​നു​ശേ​ഷം ജ​യ​ല​ളി​ത​യു​ടെ ജ്യേ​ഷ്​​ഠ​​ന്റെ മ​ക്ക​ളാ​യ ദീ​പ, ദീ​പ​ക് എ​ന്നി​വ​രാ​ണെ​ന്നും ജ​യ​ല​ളി​ത​യു​ടെ മു​ഴു​വ​ൻ സ്വ​ത്തു​ക്ക​ളു​ടെ​യും ഉ​ട​മ​സ്​​ഥാ​വ​കാ​ശം ഹി​ന്ദു പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ​നി​യ​മ പ്ര​കാ​രം ഇ​വ​ർ​ക്കാ​യി​രി​ക്കു​മെ​ന്നും മ​ദ്രാ​സ്​ ഹൈ​കോടതി വിധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button