Latest NewsUAENewsGulf

യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

ദുബായ് : യുഎഇയിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു. മലപ്പുറം തിരൂര്‍ മുത്തൂര്‍ സ്വദേശി കുടലില്‍ കുഞിമുഹമ്മദിന്റെ മകൻ അബ്ദുല്‍ കരീം ആണ് മരിച്ചത്. മക്കള്‍: മുഹമ്മദ് ഷഹല്‍, സുഹ ഫാത്തിമ, സിദറ..

അതേസമയം സൗദിയിലെ ജിദ്ദയില്‍ കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് ചോങ്ങാട്ടൂര്‍ സ്വദേശി പുള്ളിയില്‍ ഉമ്മര്‍ (49), കാളികാവ് സ്വദേശി മുഹമ്മദലി (59 ) അണപ്പറ്റത്ത് എന്നിവരാണ് മരണപ്പെട്ടത്. ഉമ്മർ കോവിഡ് സ്ഥിരീകരിച്ച് ജിദ്ദയിലെ നാഷണൽ ആശുപത്രിയിലും മുഹമ്മദലി ജാമിഅ ആശുപത്രിയിലുമാണ്  മരിച്ചത്. ഇതോടെ സൗദിയിൽ മരിച്ച മലയാളികളുടെ എണ്ണം 32ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ 138 മലയാളികളാണ് കോവിഡ് ബാധിച്ച് മരിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close