KeralaLatest NewsIndia

‘ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇത് ഓട്ടമത്സരമല്ല മുഖ്യമന്ത്രി. ജനങ്ങളുടെ ജീവൽ പ്രശ്നമാണ്’ മുഖ്യമന്ത്രിയുടെ അഞ്ച് മണി വാര്‍ത്ത സമ്മേളനം ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് സന്ദീപ് വാര്യര്‍

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വാര്‍ത്ത സമ്മേളനത്തിനെതിരെ ബിജെപി വക്താവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ അഞ്ച് മണി വാര്‍ത്ത സമ്മേളനം ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് സന്ദീപ് വാര്യര്‍ ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ വിമര്‍ശനം.മുഖ്യമന്ത്രിക്ക് പിആര്‍ വര്‍ക്കിനല്ലാതെ മറ്റൊന്നിനും സമയമില്ലാത്തതിനാല്‍ കൂടുതലൊന്നും പ്രതീക്ഷിക്കാന്‍ കഴിയില്ലെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.

പ്രവാസികളുടെ മടങ്ങിവരവ് മുതൽ ക്വാറന്റൈൻ ഒരുക്കങ്ങൾ വരെയുള്ള വിഷയങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. ഇതിൽ ഏതാണ് വസ്തുതാപരമായി ഉള്ളത് എന്നറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്. ഇന്ത്യയിൽ കോവിഡ് ടെസ്റ്റിംഗിൽ ഏറ്റവും പിറകിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിയിരിക്കുന്നു. രോഗികളുടെ എണ്ണം കുറച്ചു കാണിക്കുന്നതിന് വേണ്ടിയാണ് ടെസ്റ്റുകളുടെ എണ്ണം പരമാവധി കുറച്ചിരിക്കുന്നത്.

അഗ്രസീവ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം എന്നാണ് വാഷിംഗ്ടൺ പോസ്റ്റ് കേരളത്തെ വിശേഷിപ്പിച്ചിരുന്നത് എന്നോർക്കണം. എവിടെയാണ് എപ്പോഴാണ് അഗ്രസീവ് ടെസ്റ്റ് നടന്നത്?വീണ്ടും ആവർത്തിക്കുന്നു. ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇത് ഓട്ടമത്സരമല്ല മുഖ്യമന്ത്രി. ജനങ്ങളുടെ ജീവൽ പ്രശ്നമാണ് . ഫേസ്‌ബുക്ക് പോസ്റ്റ് കാണാം:

ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ ഹാൻഡിൽ ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ട്വിറ്റർ ഏർപ്പാടാക്കിയത് പോലെ മുഖ്യമന്ത്രി പിണറായി വിജയന്റെ അഞ്ച് മണി പത്രസമ്മേളനവും ഫാക്ട് ചെക്ക് ചെയ്യാനുള്ള സംവിധാനം ഉണ്ടാകേണ്ടതാണ്.

പ്രവാസികളുടെ മടങ്ങിവരവ് മുതൽ ക്വാറന്റൈൻ ഒരുക്കങ്ങൾ വരെയുള്ള വിഷയങ്ങളിൽ വ്യത്യസ്ത ദിവസങ്ങളിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞിട്ടുള്ളത്. ഇതിൽ ഏതാണ് വസ്തുതാപരമായി ഉള്ളത് എന്നറിയാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ട്.

ഇന്ത്യയിൽ കോവിഡ് ടെസ്റ്റിംഗിൽ ഏറ്റവും പിറകിൽ നിൽക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിയിരിക്കുന്നു. രോഗികളുടെ എണ്ണം കുറച്ചു കാണിക്കുന്നതിന് വേണ്ടിയാണ് ടെസ്റ്റുകളുടെ എണ്ണം പരമാവധി കുറച്ചിരിക്കുന്നത്. അഗ്രസീവ് ടെസ്റ്റ് നടത്തുന്ന സംസ്ഥാനം എന്നാണ് വാഷിംഗ്ടൺ പോസ്റ്റ് കേരളത്തെ വിശേഷിപ്പിച്ചിരുന്നത് എന്നോർക്കണം. എവിടെയാണ് എപ്പോഴാണ് അഗ്രസീവ് ടെസ്റ്റ് നടന്നത്?

വീണ്ടും ആവർത്തിക്കുന്നു. ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഇത് ഓട്ടമത്സരമല്ല മുഖ്യമന്ത്രി. ജനങ്ങളുടെ ജീവൽ പ്രശ്നമാണ് . അതുകൊണ്ട് അടിയന്തരമായി ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണം. ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ സംവിധാനം ഒരുക്കാൻ സേവാഭാരതി ഉൾപ്പെടെയുള്ള സംഘടനകളുടെ സഹായം തേടണം. മുഖ്യമന്ത്രി ദുർവാശി അവസാനിപ്പിച്ച് ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും സർവ്വ പ്രാധാന്യം നൽകണം.

നിസ്സാരമായ ഒരു മൊബൈൽ അപ്ലിക്കേഷൻ പോലും മര്യാദക്ക് ഉണ്ടാക്കാൻ കഴിയാത്ത കേരള സർക്കാരാണ് ബിബിസിയിലും ന്യൂയോർക്ക് ടൈംസിലും വാഷിംഗ്ടൺ പോസ്റ്റിലും ഒക്കെ കയറി നമ്പർ വൺ ഭരണത്തെപ്പറ്റി വാചാലരായിരുന്നത്. മുഖ്യമന്ത്രിക്ക് പിആർ വർക്കിനല്ലാതെ മറ്റൊന്നും സമയമില്ലാത്തതിനാൽ കൂടുതലൊന്നും പ്രതീക്ഷിക്കാൻ കഴിയില്ല.

ദിവസങ്ങൾക്കുള്ളിൽ ആരോഗ്യ സേതു ആപ്പ് ഉണ്ടാക്കി പത്തു കോടിയിലധികം ആളുകൾക്കിടയിൽ കൃത്യമായി വിന്യസിക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു എന്നുള്ള കാര്യം മറക്കരുത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button