Latest NewsKeralaNews

ഉത്ര കൊലപാതകം; സൂരജിന്‍റെ ബാഗില്‍ നിന്നും ഉറക്കഗുളികളും വേദനസംഹാരികളും കണ്ടെടുത്തു

കൊല്ലം: പാമ്പിനെ കൊണ്ട് ഭാര്യ ഉത്രയെ കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭർത്താവ് സൂരജിന്റെ ബാഗിൽ നിന്നും ഉറക്കഗുളികളും വേദനസംഹാരികളും കണ്ടെടുത്തു. അടൂരുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് ഗുളികള്‍ വാങ്ങിയതെന്ന് സൂരജ് അന്വേഷണ സംഘത്തിനോട് പറഞ്ഞു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയാണ് സൂരജ് ഗുളികകള്‍ വാങ്ങിയത്. ഗുളികകള്‍ നല്‍കിയ മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്‌തു. കുറിപ്പ് ഇല്ലാതെയാണ് ഉറക്കഗുളികകള്‍ നല്‍കിതെന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉടമയും അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്.

Read also: ഇത്രയും നാളും സാധനം കിട്ടിയില്ല എന്ന പരാതി, സാധനം വന്നപ്പോ ആപ്പിന് ഒരു തലയും വാലും ഇല്ലെന്ന് പരാതി: മദ്യം കഴിക്കുന്ന മച്ചാ൯മാ൪ക്ക് എപ്പോഴും പരാതിയാണെന്ന് സന്തോഷ് പണ്ഡിറ്റ്

അതേസമയം അന്വേഷണ സംഘം ഉത്രയുടെ വിട്ടില്‍ ഇന്ന് വിണ്ടും തെളിവ് എടുപ്പ് നടത്തി. ഉത്രയെ പാമ്പ് കടിച്ചമുറിയില്‍ നിന്നും ഫോറന്‍സിക് വിദഗ്ദർ തെളിവുകള്‍ ശേഖരിച്ചു. സൂരജിന്‍റെ കുടുംബ അംഗങ്ങളെ വൈകാതെ ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button