Latest NewsIndiaNews

ഖാലിസ്താന്‍ തീവ്രവാദി പിടിയിൽ; വിശദാംശങ്ങൾ പുറത്ത്

പഞ്ചാബ് പോലീസും, ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേനയും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്

ലക്‌നൗ: ഖാലിസ്താന്‍ തീവ്രവാദി യു പിയിൽ പിടിയിലായി. ഖാലിസ്താന്‍ തീവ്രവാദി തിരാത് സിംഗ് ആണ് പിടിയിലായത്. ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നും പഞ്ചാബ് പോലീസും, ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേനയും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.

സോഷ്യൽ മീഡിയയിൽ ഖാലിസ്താന്‍ സംഘടനയുടെ ആശയങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന തിരാത് സിംഗിനെ മീററ്റിലെ ഒളി സങ്കേതത്തില്‍ നിന്നുമാണ് അന്വേഷണ സംഘം പിടികൂടിയത്. ഇയാള്‍ മീററ്റില്‍ ഒളിച്ചു കഴിയുന്നതായി പഞ്ചാബ് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും, ഭീകര വിരുദ്ധ സേനയും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് ഇയാള്‍ പിടിയിലായത്.

ALSO READ: അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടില്ല; കഴിഞ്ഞ പ്രളയകാലത്ത് തകര്‍ന്നടിഞ്ഞ മലപ്പുറം കവളപ്പാറയെ മറന്ന് സംസ്ഥാന സര്‍ക്കാര്‍

ഇയാളുടെ പക്കല്‍ നിന്നും ചില രഹസ്യ രേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി തിരാത് സിംഗിനെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button