IndiaNews

കോവിഡ് 19; ഡല്‍ഹിയില്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നൽകുമെന്ന് അരവിന്ദ് കെജരിവാള്‍

അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ കെജരിവാള്‍ പൊതുജനങ്ങളുടെ അഭിപ്രായവും തേടി

ന്യൂഡൽഹി; ഇനി മുതൽ ഡല്‍ഹിയില്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി, ബാര്‍ബര്‍ ഷോപ്പടക്കമുളള കടകള്‍ തുറക്കും, എന്നാല്‍ സ്പാകള്‍ തുറക്കില്ല, നിയന്ത്രണങ്ങള്‍ ലഘൂകരിച്ച്‌ രാജ്യം അണ്‍ലോക്ക് 1 ലേക്ക് കടക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി, അതേസമയം, സംസ്ഥാന അതിര്‍ത്തികള്‍ ഒരാഴ്ച അടച്ചിടുമെന്ന് മുഖ്യമന്ത്രി് അരവിന്ദ് കെജരിവാള്‍ പറഞ്ഞു, പാസുള്ളവരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളുവെന്നും വ്യക്തമാക്കി.

എന്നാൽ അതിര്‍ത്തികള്‍ തുറക്കുന്ന കാര്യത്തില്‍ കെജരിവാള്‍ പൊതുജനങ്ങളുടെ അഭിപ്രായവും തേടി, അതിര്‍ത്തി തുറന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് ചികിത്സക്കായി ആളുകളെത്തുമെന്നും അദ്ദേഹം പറഞ്ഞു, ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ക്കായി 9,500 കിടക്കകള്‍ ഉണ്ട്, ഡല്‍ഹിയിലുളളവര്‍ക്ക് ആര്‍ക്കെങ്കിലും രോഗം ബാധിച്ചാല്‍ അവര്‍ക്കൊരു കിടക്കയുണ്ടാകുമെന്ന് ഉറപ്പ് തരാനാകമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എന്നാൽ കേന്ദ്രം പ്രഖ്യാപിച്ച മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്ന രാത്രി 9 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയുളള കര്‍ഫ്യൂ ഡല്‍ഹിയിലും നടപ്പാക്കും, ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button