Latest NewsNewsInternationalTechnology

ആന്‍ഡ്രോയിഡ് 11, അവതരിപ്പിക്കുന്ന പരിപാടി മാറ്റിവച്ച് ഗൂഗിള്‍

ഏവരും കാത്തിരുന്ന ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 11 പുറത്തിറക്കുന്നത് മാറ്റിവച്ച് ഗൂഗിള്‍. ജൂണ്‍ മൂന്നിന് ആന്‍ഡ്രോയിഡ് 11 അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നതെങ്കിലും കോവിഡ് -19 വ്യാപനത്തെ തുടർന്ന് ഇത് ആഘോഷിക്കാനുള്ള സമയമല്ലെന്ന ചൂണ്ടിക്കാട്ടിയാണ് ഗൂഗിളിന്റെ നടപടി. ആന്‍ഡ്രോയിഡ് 11 നെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളുമായി പങ്കുവെയ്ക്കാന്‍ ഞങ്ങള്‍ക്ക് ഏറെ താല്‍പര്യമുണ്ട്. എന്നാൽ ഇപ്പോള്‍ ആഘോഷിക്കാനുള്ള സമയമല്ലെന്നും, ഞങ്ങള്‍ ജൂണ്‍ 3 ന് നടത്താനിരുന്ന ഇവന്റും ബീറ്റാ റിലീസും മാറ്റിവയ്ക്കുകയാണെന്നും ആന്‍ഡ്രോയിഡ് ഡവലപ്പര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ ഗൂഗിള്‍ വ്യക്തമാക്കുന്നു.

Also read ; ബൈക്കുകളിൽ പുത്തൻ സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് ഉൾപ്പെടുത്താനുള്ള തയാറെടുപ്പിൽ ഹോണ്ട

ജൂണില്‍ നടത്താനിരുന്ന പരിപാടി ഓണ്‍ലൈന്‍ വഴി എത്തിക്കാനായിരുന്നു പദ്ധതി. പുതിയ ആന്‍ഡ്രോയിഡ് പതിപ്പിനെ കുറിച്ചുള് കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഗൂഗിള്‍ ട്വീറ്റിലൂടെ അറിയിച്ചിട്ടുണ്ട്. അതേസമയം അമേരിക്കയിലെ മിനിയപൊലിസില്‍് ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ പോലീസുകാര്‍ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം ആളികത്തുന്ന സാഹചര്യത്തിലാണ് ആന്‍ഡ്രോയിഡ് 11 അവതരിപ്പിക്കുന്ന പരിപാടി മാറ്റിവെച്ചതെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button