Latest NewsNewsIndia

ലോകത്ത് കോവിഡ് രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്

ന്യൂഡൽഹി: ലോകത്ത് കോവിഡ് രൂക്ഷ രാജ്യങ്ങളിൽ ഇന്ത്യ ഏഴാമത്. ജോൺ ഹോപ്കിൻസ് സർവകലാശാല പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നേരത്തേ പട്ടികയിൽ ഒമ്പതാമതായിരുന്നു രാജ്യം. അതേസമയം രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. 1,89,765 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ഗുജറാത്തിലുമാണ് കോവിഡ് 19 ഏറ്റവും രൂക്ഷമായിട്ടുള്ളത്. തമിഴ്നാട്ടിൽ ഇന്നലെ മാത്രം 1,149 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read also: ഞായറാഴ്ച മാത്രം ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിച്ചത് 10 മലയാളികൾ

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 62 ലക്ഷത്തി 59,000 കടന്നു. ഇന്നലെമാത്രം ഒരുലക്ഷത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് ലക്ഷത്തി എഴുപത്തിമൂവായിരത്തിലേറെ പേർ ഇതുവരെ മരിച്ചു.അമേരിക്കയിൽ ആകെ മരണം ഒരുലക്ഷത്തി ആറായിരം കടന്നു. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം അഞ്ച് ലക്ഷവും കവിഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close