Latest NewsKeralaNews

മദ്യശാലകൾ തുറന്നെങ്കിലും സംസ്ഥാനത്തേക്കുള്ള മദ്യവരവിൽ ഗണ്യമായ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്തേക്കുള്ള മദ്യവരവിൽ ഗണ്യമായ കുറവ്. കൂടുതൽ ഡിസ്റ്റിലറികളുള്ള തമിഴ്‌നാട്, ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽ കോവിഡ് ബാധ കാരണം മദ്യ ഉത്‌പാദനം പൂർവ സ്ഥിതിയിലായിട്ടില്ല. ഇതുമൂലമാണ്‌ അളവിൽ കുറവ് ഉണ്ടായിരിക്കുന്നത്. മദ്യനിർമാണത്തിനുള്ള സ്പിരിറ്റിന് ദൗർലഭ്യം ഉള്ളതിനാൽ സംസ്ഥാനത്തെ ഡിസ്റ്റിലറികളിലും മദ്യനിർമാണം പൂർവസ്ഥിതിയിലായിട്ടില്ല. സ്‌പിരിറ്റ്‌ കൊണ്ടുവന്നിരുന്ന പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ഫാക്ടറികളും അടഞ്ഞുകിടക്കുകയാണ്.

Read also: വാങ്ചുക്കയുടെ ആഹ്വാനം ഏറ്റെടുത്ത് ഇന്ത്യ: ചൈനാനിർമിത അപ്ലിക്കേഷനുകൾ കണ്ടെത്തി നീക്കം ചെയ്യുന്ന ആപ്പ് വൈറലാകുന്നു

തീവ്ര കോവിഡ് ബാധിത മേഖലകളിൽനിന്നെത്തുന്ന ഡ്രൈവർമാർക്ക് 14 ദിവസത്തെ നിർബന്ധിത ക്വാറന്റീൻ ബാധകമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തേക്ക് മദ്യവും സ്പിരിറ്റും എത്തിക്കാൻ തദ്ദേശീയരായ ഡ്രൈവർമാരും തൊഴിലാളികളും തയ്യാറാകുന്നില്ല. മൂന്നാഴ്ചത്തേയ്ക്ക് ആവശ്യമുള്ള മദ്യം സംഭരിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ഡിസ്റ്റിലറികൾ പ്രവർത്തിച്ച് തുടങ്ങുന്നതോടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നുമാണ് ബിവറേജസ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button