Latest NewsNewsInternational

കോവിഡ് ഭേദമായതിന്റെ സന്തോഷം കോള്‍ഡ് ബിയര്‍ കുടിച്ച് ആഘോഷമാക്കി 103 വയസ്സുകാരി

കോവിഡ് ഭേദമായതിന്റെ സന്തോഷം ഐസ് കോൾഡ് ബിയർ കൂടിച്ചാഘോഷിച്ച് ജെന്നി സ്റ്റെജ്ഞ എന്ന മുത്തശ്ശി. ഏപ്രിലിൽ ആയിരുന്നു മസാച്യുസെറ്റ് സ്വദേശിയായ 103 വയസ്സുകാരി ജെന്നിക്ക് കോവിഡ് പോസിറ്റീവ് സ്ഥരീകരിക്കുന്നത്. ഭക്ഷണമോ വെള്ളമോ കുടിക്കാനാകാതെ അതീവ ഗുരുതരാവസ്ഥയിലായ ജെന്നി ജീവിതത്തിലേക്ക് മടങ്ങിവരുമോയെന്ന് കുടുംബം പോലും സംശയിച്ചിരുന്നു. എന്നാൽ കോവിഡിന്
തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ജെന്നി മുത്തശ്ശ.

നഴ്സിംഗ് ഹോമിൽ അഡ്മിറ്റ് ചെയ്തിരുന്ന ജെന്നിയെ പരിചരിക്കാൻ ചെന്ന നഴ്സിനോട് തനിക്കൊരു കുഴപ്പവുമില്ലെന്നു പറഞ്ഞ് പുറത്താക്കുകയാണ് ചെയ്തതെന്ന് ജെന്നിയുടെ കൊച്ചുമകൾ ഗുൻ പറയുന്നു.

രോഗം ഭേദമായ മുത്തശ്ശിക്ക് നഴ്സിംഗം ഹോം ജീവനക്കാരാണ് ഐസ് കോൾഡ് ബിയർ നൽകിയത്. ജെന്നിയുടെ പ്രിയപ്പെട്ട പാനീയമാണ് ഐസ് കോൾഡ് ബിയർ. അത് തന്നെ കുടിച്ച് ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ആഘോഷിക്കുകയാണ് ജെന്നി സ്റ്റെജ്ഞ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button