Latest NewsNewsKuwaitGulf

കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെ 12,000 ത്തോളം അനധികൃത താമസക്കാര്‍ : കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി മന്ത്രാലയം

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ മലയാളികള്‍ ഉള്‍പ്പെടെ 12,000 ത്തോളം അനധികൃത താമസക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്താനൊരുങ്ങി മന്ത്രാലയം. പൊതുമാപ്പ് കഴിഞ്ഞിട്ടും രാജ്യത്ത് 120000 അനധികൃത താമസക്കരുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. . അവരില്‍ 30000 ഇന്ത്യക്കാരുമുള്‍പ്പെടും. ആഭ്യന്തരമന്ത്രാലയത്തിന്റെയും സാമൂഹിക മന്ത്രാലയത്തിന്റെ കംപ്യൂട്ടര്‍ സംവിധാനത്തില്‍ ചേര്‍ക്കപ്പെട്ടിട്ടുള്ള അവര്‍ക്ക് പിഴ അടച്ചാലും ഇഖാമ പുതുക്കി നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.

read also : ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന, പ്രവാസി മലയാളി മരിച്ചു

ഏപ്രില്‍ മാസം നടപ്പാക്കിയ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയ ഇന്ത്യക്കാരുള്‍പ്പെടെ പലരെയും സ്വദേശങ്ങളിലേക്ക് അയക്കുന്ന പ്രക്രിയ തുടരുന്നതിനിടെയാണ് സര്‍ക്കാരിന്റെ തീരുമാനം. അനുവദിക്കപ്പെട്ട ആനുകൂല്യം പ്രയോജനപ്പെടുത്താത്തവരെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് നിലപാടെന്ന് അധികൃതര്‍ വെളിപ്പെടുത്തി. രാജ്യത്ത് എത്രകാലം ഒളിച്ചുതാമസിച്ചാലും അവരെ നാടുകടത്തുക തന്നെ ചെയ്യും. അത്രയും ആളുകളെ കുവൈറ്റില്‍ തിരിച്ചുവരാനാകാത്തവിധം കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button