KeralaLatest News

തിരുവനന്തപുരത്ത് മരിച്ച വൈ​ദി​ക​ന് കോ​വി​ഡ് ബാ​ധി​ച്ച​ത് എ​വി​ടെ​നി​ന്നെ​ന്നു വി​വ​ര​മി​ല്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രാ​ള്‍ കൂ​ടി മ​രി​ച്ച​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണം 11 ആ​യി. ഇ​ദ്ദേ​ഹ​ത്തി​ന് എ​വി​ടെ​നി​ന്നാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നു വ്യ​ക്ത​മ​ല്ല.
തി​രു​വ​ന​ന്ത​പു​രം നാ​ലാ​ഞ്ചി​റ സ്വ​ദേ​ശി ഫാ. ​കെ.​ജി. വ​ര്‍​ഗീ​സാ​ണ് (77) മ​രി​ച്ച​ത്.

അമിത് ഷാ പൂര്‍വാധികം ശക്തിയോടെ കളത്തിലേക്ക്, ജനങ്ങള്‍ തിരഞ്ഞെടുപ്പില്‍ തള്ളിയ ന്യായ് പദ്ധതിയുമായിഎത്തിയ രാഹുലിന് ചുട്ട മറുപടി

ഗു​രു​ത​ര ശ്വാ​സ​കോ​ശ രോ​ഗ​ബാ​ധ​യെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​ക്കെ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് ഫാ. ​വ​ര്‍​ഗീ​സ് മ​രി​ച്ച​ത്. ഉ​ച്ച​യോ​ടെ ല​ഭി​ച്ച പ​രി​ശോ​ധ​ന ഫ​ല​ത്തി​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന് രോ​ഗം സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

ഏപ്രില്‍ 20ന് സംഭവിച്ച ഒരു ബൈക്ക് അപകടത്തില്‍ തലയ്‌ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടര്‍ന്ന് ഫാദറിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്‌ക്കിടയില്‍ ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനാല്‍ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ ശസ്ത്രക്രിയ്ക്ക് വിധേയനാക്കി.

തലയിലെ പരുക്ക് ഭേദമായതിനെ തുടര്‍ന്ന് രണ്ടാഴ്‌ച മുമ്ബ് ഫാദറിനെ പേരൂര്‍ക്കട ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ കണ്ണിനും പരുക്കേറ്റിരുന്നതിനാല്‍ ഇതിനിടയില്‍ തന്നെ മെഡിക്കല്‍ കോളേജിലെ ഇ.എന്‍.ടി വിഭാഗത്തിലും ഫാദര്‍ ചികിത്സ തേടിയിരുന്നു. രണ്ടു ദിവസം മുമ്പ് ന്യുമോണിയ ലക്ഷണം പ്രകടമായതോടെ ഇദ്ദേഹത്തെ മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റുകയും, സ്രവ പരിശോധന നടത്തുകയും ചെയ‌്‌തു. എന്നാല്‍ ഇന്ന് രാവിലെ അഞ്ച് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം കോട്ടയം ജി​ല്ല​യി​ല്‍ വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ ആ​റു പേ​ര്‍​ക്ക് ഇ​ന്ന് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തി​ല്‍ അ​ഞ്ചു പേ​രും കോ​ട്ട​യം ക​ള​ത്തി​പ്പ​ടി​യി​ലെ ക്വാ​റ​ന്‍റൈ​യി​ന്‍ കേ​ന്ദ്ര​ത്തി​ലും ഒ​രാ​ള്‍ ഹോം ​ക്വാ​റ​ന്‍റ​യി​നി​ലും ക​ഴി​യു​ക​യാ​യി​രു​ന്നു. ആ​രി​ലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​യി​രു​ന്നി​ല്ല.ഇതിനിടെ ചൊ​വ്വാ​ഴ്ച 12 പേ​ര്‍​ക്ക് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​ത് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button