KeralaNattuvarthaLatest NewsNewsCrime

ബൈക്ക് മോഷ്ടിച്ച പതിനെട്ട് കാരൻ അറസ്റ്റിൽ

ബോര്‍ഡ് ജീവനക്കാരന്‍ വീരണകാവ് പത്മഭദ്ര വീട്ടില്‍ അനൂപിന്റെ ബൈക്കാണ് മോഷണം പോയത്

ബാലരാമപുരം; ബാലരാമപുരത്ത് തലയല്‍ ശിവക്ഷേത്ര ആഡിറ്റോറിയത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍, റസല്‍പ്പുരം ശാന്തിപുരം മുണ്ടുകോണം മലങ്കര ചര്‍ച്ചിന് സമീപം കിഴക്കുംകര വീട്ടില്‍ ഉണ്ണി എന്ന് വിളിക്കുന്ന ജിത്തുവാണ്(18)​അറസ്റ്റിലായത്.

ദേവസ്വം ബോര്‍ഡ് ജീവനക്കാരന്‍ വീരണകാവ് പത്മഭദ്ര വീട്ടില്‍ അനൂപിന്റെ ബൈക്കാണ് മോഷണം പോയത്, ബാലരാമപുരം സി.ഐ ജി.ബിനു,​ എസ്.ഐ വിനോദ് കുമാര്‍,​സി.പി.ഒ അനികുമാര്‍,​ശ്രീകാന്ത്,​സുനു എന്നിവര്‍ ചേര്‍ന്ന് റസല്‍പ്പുരത്തിന് സമീപം വച്ച്‌ വാഹനത്തോടൊപ്പം യുവാവിനെ പിടികൂടുകയായിരുന്നു, വീഡിയോ കോണ്‍ഫറന്‍സിലൂടെ യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button