KeralaNattuvarthaLatest NewsNewsCrime

ബന്ധുവിനെ ഫോണിൽ വിളിച്ച ശേഷം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായി

ബന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു, അയാള്‍ എത്തിയപ്പോള്‍ കായലിലേക്ക് ചാടുകയായിരുന്നെന്ന് അരൂര്‍ പൊലീസ്

അരൂർ; അരൂര്‍ – കുമ്പളം പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയ വിദ്യാര്‍ത്ഥിയെ കാണാതായി, തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജിലെ ചെണ്ട ബിരുദ വിദ്യാര്‍ത്ഥി, കോടംതുരുത്ത് പഞ്ചായത്ത് ആറാം വാര്‍ഡ് കത്രേഴത്ത് വീട്ടില്‍ അനിരുദ്ധന്റെ മകന്‍ അഭിന്‍ (25) ആണ് ഇന്നലെ വൈകിട്ട് ആറരയോടെ പാലത്തില്‍ നിന്ന് ചാടിയതെന്ന് പോലീസ്.

കുമ്പളം പാലത്തില്‍ ഇരുന്ന് അഭിന്‍ ബന്ധുവിനെ ഫോണില്‍ വിളിച്ചിരുന്നു, അയാള്‍ എത്തിയപ്പോള്‍ കായലിലേക്ക് ചാടുകയായിരുന്നെന്ന് അരൂര്‍ പൊലീസ് പറഞ്ഞു, പൊലീസിന്റെയും അരൂര്‍ അഗ്നിശമന സേനയുടെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ഇരുട്ടും ശക്തമായ ഒഴുക്കും മൂലം രാത്രി വൈകി അവസാനിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button