KeralaLatest NewsNews

കോടതിയില്‍ നിന്ന് വിചാരണയ്‌ക്കെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ

ആലുവ: കോടതിയില്‍ നിന്ന് വിചാരണയ്‌ക്കെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘം പിടിയിൽ. കോടതിയില്‍ കേസിന്‍റെ വിചാരണയ്ക്ക് വന്ന യുവാവിനെ അഞ്ചംഗ സംഘമാണ് തട്ടിക്കൊണ്ടു പോയത്. അഞ്ചംഗ സംഘത്തെ ആലുവ പൊലീസ് പിന്തുടര്‍ന്ന്പിടികൂടുകയായിരുന്നു.

രാവിലെ പത്തര മണിക്കായിരുന്നു സംഭവം. നിരവധി കേസുകളിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് തട്ടിക്കൊണ്ടു പോയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കാര്‍ നഗര മധ്യത്തില്‍ തടഞ്ഞ ശേഷമാണ് ഇയാളെയും കൊണ്ട് കടന്നു കളഞ്ഞത്. നാട്ടുകാര്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ആലുവ സി.ഐ സൈജു കെ. പോളിന്‍റെ നേതൃത്വത്തില്‍ ഇവരെ ചൊവ്വര കടവ് ഭാഗത്തു വച്ച്‌ പിടികൂടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button