KeralaNattuvarthaLatest NewsNewsCrime

കൊറോണ കാലത്തും കലഹിച്ച് അയൽവാസികൾ; മരക്കൊമ്പ് മുറിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ കൈ തല്ലിയൊടിച്ചു

മരം മുറിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ജോണിനെ പ്രതികള്‍ അടിച്ചുവീഴ്ത്തുകയുമായിരുന്നു

കൊട്ടാരക്കര; വീട്ടുപറമ്പിലെ മരക്കൊമ്പ്മുറിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ അയല്‍വാസിയുടെ കൈ അടിച്ചൊടിച്ച പ്രതികള്‍ അറസ്റ്റില്‍. കൊട്ടാരക്കര കലയപുരം കുന്നുവിള കാഷ്യൂ ഫാക്ടറിക്ക് സമീപം ബിനു ഭവനില്‍ വിപിന്‍ (38), സഹോദരന്‍ വിനോദ് (34) എന്നിവരെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്.

കലയപുരം അയല്‍വാസിയായ ജോബി ഭവനില്‍ ജോണിന്റെ (65) കൈയാണ് ഇവര്‍ അടിച്ചൊടിച്ചത്. മരം മുറിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ജോണിനെ പ്രതികള്‍ അടിച്ചുവീഴ്ത്തുകയുമായിരുന്നു. കൈക്ക് സാരമായി പരിക്കേറ്റ ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐമാരായ രാജീവ്, മനോജ്, എ.എസ്.ഐ അനില്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സലില്‍, സിയാദ്, ജയേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button