Latest NewsNewsIndia

കോടികള്‍ കടമെടുത്ത് ബാങ്കിനെ വെട്ടിച്ച് ഇന്ത്യ വിട്ട മദ്യ രാജാവ് മുംബൈയിലെത്തുമെന്ന് സൂചന

ന്യൂഡല്‍ഹി: കോടികള്‍ കടമെടുത്ത് ബാങ്കുകളെ വെട്ടിച്ച് ഇന്ത്യവിട്ട മദ്യവ്യവസായി വിജയ് മല്യയെ തിരിച്ചുകൊണ്ടുവരുന്നെന്ന് സൂചന. ഇന്ന് രാത്രി അദ്ദേഹത്തെ മുംബയിലേക്ക് കൊണ്ടുവരുമെന്നാണ് പുറത്തുവരുന്ന വിവരം. ‘ഇന്തോ ഏഷ്യന്‍ സര്‍വീസ്’ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

read also : കോട്ടയത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവം : ഒരാള്‍ പിടിയില്‍ : കുരുക്കായത് പെട്രോള്‍ പമ്പിലെ ദൃശ്യങ്ങള്‍

മല്ല്യയുടെ യാത്ര സംബന്ധിച്ചുള്ള നടപടികളെല്ലാം പൂര്‍ത്തിയായിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെയും സി.ബി.ഐയുടെയും ഉദ്യോഗസ്ഥര്‍ ഇംഗ്ലണ്ടില്‍ എത്തിയിട്ടുണ്ട്.

ഇവരോടൊപ്പമാണ് മല്ല്യ ഇന്ത്യയിലേക്ക് മടങ്ങുക എന്നാണ് വിവരം. എന്നാല്‍ ഇക്കാര്യം സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയമോ സി.ബി.ഐയോ സ്ഥിരീകരണം നല്‍കിയിട്ടില്ല. തന്നെ ഇന്ത്യയിലേക്ക് വിട്ടുനല്‍കരുതെന്ന് കാട്ടി കഴിഞ്ഞ മെയ് 14ന് മല്ല്യ യു.കെ കോടതിക്ക് സമര്‍പ്പിച്ച ഹര്‍ജി തള്ളിയിരുന്നു. ഇന്ത്യയിലേക്ക് എത്തിച്ചാല്‍ മുംബൈയിലെ ആര്‍തര്‍ കോഡ് ജയിലിലാകും മല്ല്യയെ പാര്‍പ്പിക്കുക.

shortlink

Related Articles

Post Your Comments


Back to top button