Latest NewsCricketNewsSports

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര : വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

ജമൈക്ക:. ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള 15 അംഗ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കോവിഡ് ഭീക്ഷണിക്കിടെ നടക്കുന്ന മത്സരമായതിനാൽ മൂന്ന് താരങ്ങള്‍ പിന്‍മാറി. . ഡാരന്‍ ബ്രാവോ, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കീമോ പോള്‍ എന്നിവർ പിന്മാറിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. കൊവിഡ് 19 മഹാമാരി പടര്‍ന്നതിന് ശേഷം നടക്കുന്ന ആദ്യ ക്രിക്കറ്റ് പരമ്പര ജൂലൈ എ‍ട്ട് മുതലാണ് ആരംഭിക്കുക. ആദ്യ ടെസ്റ്റ് ജൂലൈ എട്ടിന് സതാംപ്ടണിലും, രണ്ട് ടെസ്റ്റുകള്‍ 16നും 24നും മാഞ്ചസ്റ്ററിലും നടക്കും.

Also read : കോവിഡ് 19 നെ തുരത്താന്‍ പുതിയ മാര്‍ഗം …. ആന്റി ബോഡി തെറാപ്പി മനുഷ്യരില്‍ പരീക്ഷണം തുടങ്ങി : ഫലം ഈ മാസം അവസാനത്തില്‍

ഈ മാസം ഒമ്പതിന് ഇംഗ്ലണ്ടിലെത്തുന്ന വെസ്റ്റ് ഇന്‍ഡീസ് ടീം അംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റീന്‍ കാലയളവ് പൂര്‍ത്തിയാക്കിയശേഷമാകും പരിശീലനത്തിന് ഇറങ്ങുക. മൂന്നാഴ്ചയോളം ഓള്‍ ട്രാഫോര്‍ഡിലാണ് താരങ്ങളെ താമസിപ്പിക്കുക. ഇവിടെതന്നെ പരിശീലനത്തിനും സൗകര്യമൊരുക്കും. എഡ്ജ്ബാസ്റ്റണിലായിരിക്കും അടുത്തമാസം ടീം പരിശീലനത്തിനിറങ്ങുക. കാണികളെ പ്രവേശിപ്പിക്കാതെയാകും മത്സരങ്ങള്‍ നടത്തുക.

ഇംഗ്ലണ്ട് പരമ്പരക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ടീം

ജേസണ്‍ ഹോള്‍ഡര്‍(ക്യാപ്റ്റന്‍), ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ്, ഷായ് ഹോപ്പ്, ഷെയ്ന്‍ ഡൗറിച്ച്, റോസ്റ്റണ്‍ ചേസ്, ഷെമാര്‍ ബ്രൂക്സ്, റഖീം, കോണ്‍വാള്‍, ക്രുമാ ബോണര്‍, അല്‍സാരി ജോസഫ്, മൊര്‍ ഹോള്‍ഡര്‍, ജോണ്‍ കാംപ്‌ബെല്‍, റെയ്മണ്‍ റൈഫര്‍, കെമര്‍ റോച്ച്, ജെറമി ബ്ലാക്‌വുഡ്, ഷാനോണ്‍ ഗബ്രിയേല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button