Latest NewsIndia

കരുതല്‍ ശേഖരത്തിലേക്ക് ക്രൂഡോയില്‍ വാങ്ങിക്കൂട്ടി ലോക്ക്ഡൗണില്‍ ഇന്ത്യ ലാഭിച്ചത് സഹസ്രകോടികൾ

കുറഞ്ഞ വിലയില്‍ കൂടുതല്‍ എണ്ണവാങ്ങിയാണ്, ചെലവില്‍ 5,000 കോടി രൂപയുടെ നേട്ടം ഇന്ത്യ കൊയ്‌തത്

ന്യൂഡല്‍ഹി: കരുതല്‍ ശേഖരത്തിലേക്ക് ക്രൂഡോയില്‍ വാങ്ങിക്കൂട്ടി ലോക്ക്ഡൗണില്‍ (ഏപ്രില്‍-മേയ്) ഇന്ത്യ ലാഭിച്ചത് 5,000 കോടി രൂപ. കൊവിഡ് ഭീതിയും ആഗോള ലോക്ക്ഡൗണും മൂലം ഡിമാന്‍ഡ് ഇടിഞ്ഞതോടെ, ക്രൂഡോയില്‍ വില രണ്ടു ദശാബ്‌ദക്കാലത്തെ ഏറ്റവും മോശം വിലയിലേക്ക് കുത്തനെ കുറഞ്ഞപ്പോഴാണ് ഇന്ത്യ കരുതല്‍ സംഭരണി മൊത്തമായി നിറച്ചത്. കുറഞ്ഞ വിലയില്‍ കൂടുതല്‍ എണ്ണവാങ്ങിയാണ്, ചെലവില്‍ 5,000 കോടി രൂപയുടെ നേട്ടം ഇന്ത്യ കൊയ്‌തത്. 5.33 മില്യണ്‍ ടണ്ണാണ് ശേഖരിച്ചതെന്നും ഇത് ഇന്ത്യയുടെ ഒമ്പതര ദിവസത്തെ ഉപഭോഗത്തിന് തുല്യമാണെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി.

കര്‍ണാടകയിലെ മംഗലാപുരം, പദൂര്‍ എന്നിവിടങ്ങളിലെ കരുതല്‍ എണ്ണ സംഭരണികളില്‍ പാതിയോളമേ ലോക്ക്ഡൗണിന് മുമ്പ് നിറഞ്ഞിരുന്നുള്ളൂ. സൗദി അറേബ്യ, ഇറാക്ക്, യു.എ.ഇ എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് വന്‍തോതില്‍ എണ്ണവാങ്ങി ഈ സംഭരണികള്‍ നിറച്ചു. വിശാഖപട്ടണത്തെ കരുതല്‍ സംഭരണിയും ഇത്തരത്തില്‍ നിറച്ചു. 1.5 മില്യണ്‍ ടണ്ണാണ് മംഗലാപുരം സംഭരണിയുടെ ശേഷി. ഇതിന്റെ പാതി, നേരത്തേ ഉപയോഗിച്ചിരുന്നത് അബുദാബി നാഷണല്‍ ഓയില്‍ കമ്പനി (അഡ്നോക്) ആയിരുന്നു.

2.5 മില്യണ്‍ ടണ്ണാണ് (ഏകദേശം 17 ദശലക്ഷം ബാരല്‍) പദൂര്‍ സംഭരണിയുടെ ശേഷി. 2018 നവംബറില്‍ ഇതിന്റെ പാതി ഉപയോഗിക്കാന്‍ അഡ്‌നോക്കുമായി കരാര്‍ ഒപ്പിട്ടിരുന്നെങ്കിലും അവര്‍ അത് പ്രയോജനപ്പെടുത്തിയിരുന്നില്ല. സൗദിയില്‍ നിന്ന് കഴിഞ്ഞമാസങ്ങളില്‍ 1.25 മില്യണ്‍ ടണ്‍ എണ്ണവാങ്ങി കേന്ദ്രം ഈ സംഭരണി നിറച്ചു.

ചൈന പുറത്ത്, പ്രധാന ലോക ശക്തികളായ ഏഴു രാജ്യങ്ങളുടെ കൂട്ടായ്മയായ ജി- 7 നു പകരം ഇന്ത്യകൂടി അംഗമാകുന്ന പുതിയ ആഗോള കൂട്ടായ്മ ജി-11 വരുന്നു

ലോക്ക്ഡൗണില്‍ ഏതാനും ഒഴിവ് മാത്രമാണ്, 1.33 മില്യണ്‍ ടണ്‍ ശേഷിയുള്ള വിശാഖപട്ടണം സംഭരണിയില്‍ ഉണ്ടായിരുന്നത്. ഇറാക്കില്‍ നിന്നുള്ള ക്രൂഡോയിലെത്തിച്ച്‌ ഇതും നിറച്ചു.രാജ്യാന്തര വിപണിയില്‍ എണ്ണവില കൂടുന്ന വേളയിലും ക്ഷാമം ഉണ്ടാകുമ്പോഴും കരുതല്‍ ശേഖരത്തില്‍ നിന്നുള്ള എണ്ണ ആഭ്യന്തര വിപണിയിലേക്ക് ഒഴുക്കും. ഇത്, വില വര്‍ദ്ധനയില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കും.

സ്‌ട്രാറ്റജിക് പെട്രോളിയം റിസര്‍വ് എന്‍റ്റിറ്റി ഒഫ് ഇന്ത്യയ്ക്കാണ് (ഐ.എസ്.ആര്‍.പി.എല്‍) ഈ സംഭരണികളുടെ ചുമതല. കേന്ദ്രസര്‍ക്കാരിന് വേണ്ടി പൊതുമേഖലാ എണ്ണവിതരണ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ബി.പി.സി.എല്‍., എച്ച്‌.പി.സിഎല്‍, മാംഗ്ളൂര്‍ റിഫൈനറി ആന്‍ഡ് പെട്രോകെമിക്കല്‍ ലിമിറ്റഡ് എന്നിവയാണ് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് എണ്ണവാങ്ങി ഈ സംഭരണികളില്‍ എത്തിച്ചത്. ഇതിനുള്ള പണം പിന്നീട് കേന്ദ്രം ഈ കമ്പനികള്‍ക്ക് കൈമാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button