KeralaLatest NewsNews

ആ ആൾ നിങ്ങളാണോ? തെരഞ്ഞെടുക്കപ്പെടുന്ന ഉപയോക്താക്കൾക്ക് വമ്പൻ ഓഫറുമായി ജിയോ

ന്യൂഡൽഹി: ഉപയോക്താക്കള്‍ക്ക് സൗജന്യമായി രണ്ട് ജിബി ഡാറ്റ നൽകി ജിയോ. ചില ജിയോ ഉപയോക്താക്കള്‍ തന്നെയാണ് അവരുടെ അക്കൗണ്ടുകളിൽ 2 ജിബി പ്രതിദിന ഡാറ്റ പായ്ക്ക് സൗജന്യമായി ക്രെഡിറ്റ് ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെടുന്നത്. അധിക ഡാറ്റ പായ്ക്ക് 5 ദിവസത്തേക്ക് മാത്രമേ വാലിഡിറ്റിയുള്ളൂവെന്നും ഇവർ വ്യക്തമാക്കുന്നു. എല്ലാവര്ക്കും സൗജന്യ ഡേറ്റ ജിയോ നൽകുന്നില്ല. തെരഞ്ഞെടുത്തവര്‍ക്ക് ഏപ്രിലിലും ജിയോ ഇത്തരത്തിൽ ഓഫർ നൽകിയിരുന്നു. ഇപ്പോള്‍ വീണ്ടും അതേ പ്ലാനുമായി കമ്പനി എത്തിയിരിക്കുകയാണ്.

Read also: ഫസ്റ്റ് ബെൽ; ഓൺലൈൻ ക്ലാസുകൾ നിർത്തിവെക്കുമൊ? ഹൈക്കോടതിയിൽ എത്തിയ ഹർജി ഇന്ന് പരിഗണനയിൽ

ജിയോ അടുത്തിടെ ചില പുതിയ പ്ലാനുകള്‍ അവതരിപ്പിക്കുകയും നിലവിലുള്ള ചില പ്രീപെയ്ഡ് പ്ലാനുകളില്‍ മാറ്റങ്ങള്‍ വരുത്തുകയും ചെയ്‌തിരുന്നു. 11 രൂപ, 21 രൂപ മുതലായ വിലകുറഞ്ഞ വൗച്ചര്‍ പ്ലാനുകളും ജിയോ ഉപയോക്താക്കൾക്ക് നൽകിയിരുന്നു. കൂടാതെ 2399 രൂപ വിലവരുന്ന വാര്‍ഷിക പ്ലാനും ജിയോ അവതരിപ്പിച്ചു. പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത ജിയോ ടു ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് 12,000 എഫ്യുപി മിനിറ്റ് കോളിംഗ് എന്നിവയും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button