Latest NewsNewsInternational

ചൈന-യുഎസ് ശീതയുദ്ധം രൂക്ഷമാകുന്നു : ചൈനയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ യു.എസ്

ന്യൂയോര്‍ക്ക് : ചൈന-യുഎസ് ശീതയുദ്ധം രൂക്ഷമാകുന്നു . ചൈനയില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ യു.എസ് . ചൈനയിലേക്ക് സര്‍വീസ് നടത്താന്‍ അമേരിക്കന്‍ വിമാന കമ്പനികള്‍ക്ക് ചൈന അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് തീരുമാനം. ജൂണ്‍ 16 മുതല്‍ സര്‍വീസ് നിര്‍ത്തിവയ്ക്കാനാണ് നീക്കം.

Read Also : ഇന്ത്യയുമായുള്ള വ്യാപാര പങ്കാളിത്തത്തില്‍ വീണ്ടും കൊമ്പുകോര്‍ക്കാന്‍ യുഎസ് : ഇന്ത്യയുള്‍പ്പെടെയുള്ള വ്യാപാര പങ്കാളികളില്‍ നിന്നും നികുതി നിര്‍ബന്ധമായി പിരിച്ചെടുക്കാന്‍ യുഎസ്

വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കണമെന്ന് ചൈനയോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചൈന അനുമതി നല്‍കാന്‍ തയാറായില്ല. അമേരിക്കയില്‍ കോവിഡ് രൂക്ഷമായതോടെയാണ് ചൈന വിമാന സര്‍വീസുകള്‍ക്ക് അനുമതി നിഷേധിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞിരുന്നു. പിന്നാലെയാണ് വിമാന സര്‍വീസുകളെയും ബാധിക്കുന്ന തരത്തിലുള്ള നീക്കം.

Tags

Related Articles

Post Your Comments


Back to top button
Close
Close