Latest NewsNewsIndia

ബസ് കൊക്കയില്‍ വീണ് 35 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക് : 10 പേരുടെ നില ഗുരുതരം

ജയ്പൂര്‍ • രാജസ്ഥാനിൽ നിന്ന് ഹാമിർപൂരിലേക്ക് പോകുകയായിരുന്ന ബസ് റോഡരുകിലെ കൊക്കയില്‍ വീണ് 35 അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ 10 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് ബസ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍പ്പെട്ടതെന്ന് സർക്കിൾ ഓഫീസർ മാസാ സിംഗ് പറഞ്ഞു.

യാത്രക്കാരുടെ നിലവിളി കേട്ട് ഗ്രാമീണർ സംഭവസ്ഥലത്തെത്തി അവരെ പുറത്തെടുത്തു.

പിന്നീട് പോലീസ് സ്ഥലത്തെത്തി തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ 10 പേരുടെ നില ഗുരുതരമാണെന്ന് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button