KeralaLatest NewsNews

മന്ത്രി ഇ.പി. ജയരാജനെ ബോബെറിഞ്ഞ കേസിലെ പ്രതികളായ ബി.ജെ.പി പ്രവർത്തകരെ കോടതി വെറുതെവിട്ടു

കണ്ണൂര്‍ : വ്യവസായ മന്ത്രി ഇ.പി ജയരാജനെ ഇരുപത് വർഷം മുൻപ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ആര്‍.എസ്​.എസ്​- ബി​.ജെ.പി ​പ്രവര്‍ത്തകരെ കോടതി വെറുതെവിട്ടു.  38 ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകരെയാണ് തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതി  തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.

കേസ്​ ശാസ്​ത്രീയമായി തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെ​​ട്ടെന്ന്​ കോടതി ഉത്തരവില്‍ പറയുന്നു. പാനൂര്‍ എലാങ്കോട് സിപിഎം പ്രവര്‍ത്തകന്‍ കനകരാജിന്റെ രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോള്‍ 2000 ഡിസംബര്‍ രണ്ടിന് വൈകിട്ടാണ് ബോംബെറിഞ്ഞ് ഇ പി ജയരാജനെ വധിക്കാന്‍ ശ്രമിച്ചത്.

Tags

Related Articles

Post Your Comments


Back to top button
Close
Close